ADVERTISEMENT

ബെംഗളൂരു ∙ ഉജ്വല സെഞ്ചറിയുമായി രോഹൻ എസ്.കുന്നുമ്മൽ (75 പന്തിൽ പുറത്താകാതെ 107) വീണ്ടും കരുത്തുകാട്ടിയപ്പോൾ വിജയ് ഹസാരെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം വിജയവഴിയിൽ‌ തിരിച്ചെത്തി. ബിഹാറിനെതിരെ 9 വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത് ബിഹാർ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം രോഹന്റെയും സഹഓപ്പണർ പി.രാഹുലിന്റെയും (63 പന്തിൽ 83) മികവിൽ കേരളം അനായാസം മറികടന്നു. സ്കോർ: ബിഹാർ– 49.3 ഓവറിൽ 201 ഓൾഔട്ട്. കേരളം–24.4 ഓവറിൽ ഒന്നിന് 205. 

4 വിക്കറ്റെടുത്ത സ്പിന്നർ സിജോമോൻ ജോസഫും 3 വിക്കറ്റെടുത്ത മീഡിയം പേസർ അഖിൽ സ്കറിയയും ചേർന്നാണ് ബിഹാറിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിൽ രോഹനും രാഹുലും ചേർന്ന് ഒന്നാം വിക്കറ്റിൽ നേടിയ 183 റൺസാണ് കേരള വിജയം അനായാസമാക്കിയത്. നാളെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം തമിഴ്നാടിനെ നേരിടും.

English Summary : Kerala beat Bihar in Vijay Hazare Cricket Tournament 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com