രണ്ടാം ഏകദിനം മഴ മുടക്കി

india-vs-new-zealand
..
SHARE

ഹാമിൽട്ടൺ ∙  ഇന്ത്യ–ന്യൂസീലൻഡ് രണ്ടാം ഏകദിന മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് മുതൽ മഴ വില്ലൻ വേഷമണിഞ്ഞതോടെ മത്സരം 29 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്തു നിൽക്കെ വീണ്ടും മഴയെത്തി. ഇതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ശുഭ്മൻ ഗിൽ (45), സൂര്യകുമാർ യാദവ് (34) എന്നിവരായിരുന്നു ക്രീസിൽ. പരമ്പരയിൽ കിവീസ് 1–0 ന് മുന്നിലാണ്. 

English Summary : India vs New Zealand Second ODI abandoned due to rain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS