ADVERTISEMENT

മെൽബൺ ∙ ഓസ്‌ട്രേലിയൻ ഇതിഹാസതാരം റിക്കി പോണ്ടിങ്ങിനെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റിൻഡീസിനെതിരായ ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം കമന്ററി ബോക്‌സിൽ മത്സരത്തിന്റെ വിവരണം നൽകുന്നതിനിടെ അസ്വസ്ഥതകൾ അനുഭവപ്പെട്ട താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് താരം ഉടൻ തന്നെ സ്റ്റേ‌ഡിയം വിട്ടതായി  ഓസ്‌ട്രേലിയൻ മാധ്യമം റിപ്പോർട്ട് ചെയ്‌തു. 

മുൻ ഓസ്‌ട്രേലിയൻ നായകനായ റിക്കി പോണ്ടിങ് 168 ടെസ്‌റ്റിൽ നിന്നു 13,378 റൺസെടുത്തിട്ടുണ്ട്. ശരാശരി 51.91 റൺസ്. 200 ടെസ്‌റ്റിൽ നിന്നായി 15921 റൺസെടുത്തിട്ടുള്ള സച്ചിൻ മാത്രമാണു മുന്നിൽ. 1995ൽ ശ്രീലങ്കയ്‌ക്കെതിരെ ടെസ്‌റ്റിന്റെ കളരിയിലേക്ക് അരങ്ങേറിയ പെർത്തിൽ തന്നെയാണു വിരമിക്കാനും പോണ്ടിങ് തിരഞ്ഞെടുത്തത്. 375 ഏകദിനങ്ങളിൽ പോണ്ടിങ് കളിച്ചിട്ടുണ്ട്. 30 സെഞ്ചറിയടക്കം 13,704 റൺസെടുത്തിട്ടുണ്ട്. ശരാശരി 42.03 റൺസ്. ഷെയ്‌ൻ വോൺ സ്‌നേഹത്തോടെ പണ്ടർ എന്നു വിളിച്ചിരുന്ന പോണ്ടിങ് ടെസ്‌റ്റിൽ 41 സെഞ്ചറികൾ സ്വന്തമാക്കിയിട്ടുണ്ട്. സച്ചിന്റെയും (51) കാലിസിന്റെയും (44) പിന്നിൽ മൂന്നാം സ്‌ഥാനം. 

നൂറാം ടെസ്‌റ്റിൽ രണ്ട് ഇന്നിങ്‌സിലും സെഞ്ചറി നേടിയ ലോകത്തിലെ ഏക ബാറ്റർ. ടെസ്‌റ്റിൽ നാലു ഡബിൾ സെഞ്ചറിയുള്ള ഓസ്‌ട്രേലിയക്കാരിൽ ഒരാൾ . ഒരു കലണ്ടർ വർഷത്തിൽ ടെസ്‌റ്റിൽ 1500 റൺസിലധികം റൺസ് രണ്ടു തവണ (2003ൽ 1503 റൺസ്, 2005ൽ 1544 റൺസ്) നേടിയ ബാറ്ററ്റർ. 2005ൽ ഏകദിനത്തിലും ടെസ്‌റ്റിലും 1000 റൺസിലധികം നേടിയ ഏക ബാറ്റർ. ടെസ്‌റ്റ് കരിയറിൽ രണ്ട് ഇന്നിങ്‌സിലും സെഞ്ചറി 3 തവണ നേടിയിട്ടുണ്ട്. ഇതുമൊരു റെക്കോർഡാണ്. അഞ്ചിലധികം സെഞ്ചറി ഒരു കലണ്ടർ വർഷത്തിൽ നാലു തവണ നേടി. 2002 ൽ 5, 2003 ലും 2005 ലും 6 വീതം, 2006 ൽ 7 സെഞ്ചറി നേടി.

English Summary: Ricky Ponting admitted to hospital during Australia vs West Indies Test in Perth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com