വിജയ് ഹസാരെ: ഋതുരാജിന് മറുപടി ഷെല്‍ഡണ്‍ ജാക്‌സൻ; മഹാരാഷ്ട്രയെ വീഴ്ത്തി കിരീടം ചൂടി സൗരാഷ്ട്ര

sheldon-jackson
സെഞ്ചറി നേടിയതിനു ശേഷം ഷെല്‍ഡണ്‍ ജാക്‌സന്റെ ആഹ്ലാദം: Twotter Photo @ImTanujSingh, @Cricketracker
SHARE

അഹമ്മദാബാദ് ∙ വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ ആവേശപ്പോരിനിടെ മഹാരാഷ്ട്രയെ വീഴ്ത്തി കിരീടം ചൂടി  സൗരാഷ്ട്ര. മഹാരാഷ്ട്രയെ അഞ്ചുവിക്കറ്റിന് തകർത്താണ് സൗരാഷ്ട്ര  വിജയ് ഹസാരെ ട്രോഫിയിൽ മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ  മഹാരാഷ്ട്ര നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് നേടി. ടൂർണമെന്റിൽ മികച്ച ഫോം തുടരുന്ന ഋതുരാജ് ഗെയ്ക്‌വാദി (131 പന്തിൽ 108) ന്റെ സെഞ്ചറി കരുത്തിൽ മഹാരാഷ്ട്ര പൊരുതാവുന്ന സ്‌കോർ മുന്നോട്ടുവയ്ക്കുകയായിരുന്നു.

അസിം കാസി(33 പന്തിൽ 37), നൗഷാദ് ഷെയ്ഖ് (23 പന്തിൽ 31) എന്നിവർ മാത്രമാണ് മഹാരാഷ്ട്ര നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.   സൗരാഷ്ട്രയ്ക്കു വേണ്ടി ചിരാഗ് ജനി പത്ത് ഓവറിൽ 43 റൺസ് വിട്ടുനൽകി ഹാട്രിക്കോടെ 3 വിക്കറ്റ് നേടി. മഹരാഷ്ട്ര നിരയിൽ പവന്‍ ഷാ (4), ബച്ചവ് (27), അങ്കിത് ബാവ്‌നെ (16), സൗരഭ് നവലെ (13) എന്നിവർ നിരാശപ്പെടുത്തി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ  സൗരാഷ്ട്ര ഷെല്‍ഡണ്‍ ജാക്‌സന്റെ(136 പന്തിൽ പുറത്താകാതെ 133) സെഞ്ചറി കരുത്തിൽ 46.3 ഓവറിൽ ലക്ഷ്യം നേടുകയായിരുന്നു. 67 പന്തിൽ 50 റൺസ് എടുത്ത ഹാർവിക് ദേശായി ഷെല്‍ഡണ്‍ ജാക്‌സനു മികച്ച പിന്തുണ നൽകി. ഓപ്പണിങ് കൂട്ടുകെട്ടിൽ തന്നെ 125 റൺസ് കൂട്ടിച്ചേർത്തോടെ മഹാരാഷ്ട്ര പ്രതിരോധത്തിലായി. ഹാർവിക്കിനെയും ജയ്‌ ഗോഹിലിനെയും(0) ഒരേ ഓവറിൽ തന്നെ മടക്കി മുകേഷ് ചൗധരി മഹാരാഷ്ട്രയ്ക്ക് ബ്രേക്ക് നൽകി. 

സമർഥ് വ്യാസ് (12), അർപിത് വാസവദ(15), പ്രേരക് മങ്കാദ് എന്നിവർ വന്നപോലെ മടങ്ങിയപ്പോൾ ചിരാഗ് ജനി(25 പന്തിൽ 30) ഷെല്‍ഡണ്‍ ജാക്‌സൻ സൗരാഷ്ട്രയെ വിജയത്തിൽ എത്തിച്ചു. വിക്കി ഓസ്റ്റ്വാൾ മഹാരാഷ്ട്രയ്ക്കു വേണ്ടി പത്ത് ഓവറിൽ 20 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റും മുകേഷ് ചൗധരി ഒൻപത് ഓവറിൽ 38 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റും, സത്യജീത് ബച്ചാവ് പത്ത് ഓവറിൽ 66 റൺസ് വിട്ടുനൽകി ഒരു വിക്കറ്റും വീഴ്ത്തി.

English Summary: Saurashtra lift Vijay Hazare title

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS