രഞ്ജി ട്രോഫിയിൽ ഇനി വനിതാ അംപയർമാരും

HIGHLIGHTS
  • ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലാദ്യം
ranji-trophy
SHARE

ന്യൂഡൽഹി ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഇനി വനിതാ അംപയർമാരും.  ജാനകി നാരായൺ, ഗായത്രി വേണുഗോപാലൻ, വൃന്ദ രതി എന്നിവരെ ഫീൽഡ് അംപയർമാരായി  നിയോഗിക്കാൻ  ബിസിസിഐ തീരുമാനിച്ചു. മുൻപു ഫോർത്ത് അംപയറായി ഡൽഹി സ്വദേശിനി ഗായത്രി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും പുരുഷൻമാരുടെ മത്സരത്തിൽ  വനിതകൾ ഫീൽഡ് അംപയർമാരാകുന്നത് രാജ്യത്താദ്യം.  

നിലവിൽ ഓസ്ട്രേലിയയ്ക്കെതിരായ വനിതാ ട്വന്റി20 പരമ്പരയിൽ അംപയർമാരാണു മൂവരും. 2019ൽ ബിസിസിഐ അംപയർ പരീക്ഷ വിജയിച്ചാണു ഗായത്രി  (43) ക്രിക്കറ്റിൽ സജീവമാകുന്നത്. എൻജിനീയർ ജോലി ഉപേക്ഷിച്ചാണു ചെന്നൈ സ്വദേശി  ജാനകി നാരായണൻ(36) ഈ രംഗത്തേക്കെത്തുന്നത്. മുപ്പത്തിരണ്ടുകാരിയായ വൃന്ദയാണു കൂട്ടത്തിൽ ചെറുപ്പം. 

English Summary : Female Umpires to officiate in Ranji Trophy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS