ADVERTISEMENT

പാലക്കാട്∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് ഷാഫി പറമ്പിൽ എംഎല്‍എ. സഞ്ജുവിനോട് കാണിക്കുന്നതു ക്രൂരതയാണെന്ന് ഷാഫി സമൂഹമാധ്യമത്തിലെ കുറിപ്പിൽ പ്രതികരിച്ചു. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ 'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഇത്തരം അവഗണന രാജ്യത്തെ ക്രിക്കറ്റിനോടും ചെയ്യുന്ന ക്രൂരതയാണെന്ന് ഷാഫി പ്രതികരിച്ചു.

ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനത്തിൽ അഞ്ചു റൺസിനായിരുന്നു ഇന്ത്യൻ തോൽവി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ബംഗ്ലദേശ് 2–0ന് സ്വന്തമാക്കി. ബംഗ്ലദേശ് ഉയർത്തിയ 272 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുക്കാനേ സാധിച്ചുള്ളൂ. പരമ്പരയിലെ അവസാന മത്സരം പത്തിന് ചത്തോഗ്രമിൽ നടക്കും.

ഷാഫിയുടെ കുറിപ്പിന്റെ പൂർണ രൂപം:

ഇതിനിടയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനോട് രണ്ട് ഏകദിന മത്സരങ്ങൾ അടുപ്പിച്ച് തോറ്റു. കോഹ്‌ലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ. പരമ്പരയും നഷ്ടമായി. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ 'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസീലൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോട്.

English Summary: Shafi Parambil MLA supports Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com