തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ സഞ്ജു സാംസണ്‍ കേരള ടീമിനെ നയിക്കും. ജാർഖണ്ഡിനും രാജസ്ഥാനുമെതിരായ മത്സരങ്ങൾക്കുള്ള കേരള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിജോമോൻ ജോസഫാണു വൈസ് ക്യാപ്റ്റൻ. രോഹൻ എസ് കുന്നുമ്മൽ, രോഹൻ പ്രേം, സച്ചിൻ ബേബി, ജലജ് സക്സേന തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ട്.
കൃഷ്ണപ്രസാദ്, ഷോൺ റോജർ, വൈശാഖ് ചന്ദ്രൻ, സച്ചിന്‍ സുരേഷ് എന്നിവർ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരം കളിക്കും. ഡിസംബർ 13ന് റാഞ്ചിയിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 20ന് ജയ്പൂരിൽ രാജസ്ഥാനെതിരെ രണ്ടാം മത്സരം കേരളം കളിക്കും.
ജനുവരി മൂന്നു മുതല്‍ ആറു വരെ ഗോവയെയും, പത്തു മുതൽ 13 വരെ സർവീസസിനെയും 17 മുതൽ 20 വരെ കർണാടകയെയും കേരളം നേരിടും. കേരളത്തിൽ വച്ചാണ് ഈ മത്സരങ്ങൾ നടക്കുക. 24ന് പുതുച്ചേരിക്കെതിരെയും കേരളത്തിനു കളിയുണ്ട്. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് കേരളത്തിന്റെ പരിശീലകൻ.
കേരള ടീം– സഞ്ജു സാംസൺ, സിജോമോൻ ജോസഫ്, രോഹൻ എസ് കുന്നുമ്മൽ, കൃഷ്ണപ്രസാദ്, വത്സൽ ഗോവിന്ദ് ശർമ, രോഹൻ പ്രേം, സച്ചിൻ ബേബി, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന, ബേസിൽ തമ്പി, എം.ഡി. നിധീഷ്, എഫ്. ഫനൂസ്, എൻ.പി. ബേസിൽ, വൈശാഖ് ചന്ദ്രന്‍, എസ്. സച്ചിൻ, പി. രാഹുൽ.
English Summary: Sanju Samson to lead Kerala cricket team in Ranji trophy