ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ അടുത്ത സീസണിൽ ഋഷഭ് പന്തിനു കളിക്കാനാകില്ല. വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലുള്ള പന്തിന് ഐപിഎൽ സീസൺ നഷ്ടമാകുമെന്ന് ബിസിസിഐ മുൻ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണു സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബർ 30ന് പുലർച്ചെയാണ് മാതാവിനെ കാണാൻ വീട്ടിലേക്കു പോകുംവഴി റൂർക്കിക്കു സമീപത്തുവച്ച്, ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തില്‍പെട്ടത്. കൈക്കും കാലിനും സാരമായ പരുക്കേറ്റ താരം ഇപ്പോൾ മുംബൈയിൽ ചികിത്സയിലാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനാണ് ഋഷഭ് പന്ത്. താരത്തിന് ഐപിഎൽ നഷ്ടമായാൽ ‍ഡൽഹി പുതിയ ക്യാപ്റ്റനെയും കണ്ടെത്തേണ്ടിവരും. മാർച്ച് അവസാനമോ, ഏപ്രിലിലോ ഈ വർഷത്തെ ഐപിഎല്‍ മത്സരങ്ങൾക്കു തുടക്കമാകുമെന്നാണു വിവരം. ബിസിസിഐ അധ്യക്ഷ സ്ഥാനമൊഴിഞ്ഞ ഗാംഗുലി ഡൽഹി ക്യാപിറ്റല്‍സ് ടീമിന്റെ ഡയറക്ടറായി അടുത്ത സീസണിൽ പ്രവർത്തിക്കാനൊരുങ്ങുകയാണ്.

‘‘ഋഷഭ് പന്ത് അടുത്ത ഐപിഎല്ലിൽ കളിക്കില്ല. അടുത്ത സീസണിൽ ഡൽഹിക്ക് മികച്ച പ്രകടനം നടത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ പന്തിന്റെ പരുക്ക് ടീമിനു തിരിച്ചടിയാണ്.’’– ഗാംഗുലി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ലിഗമെന്റിനു പരുക്കേറ്റ പന്തിന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും ഋഷഭ് പന്തിനു നഷ്ടമാകും.

English Summary: Sourav Ganguly Says "Rishabh Pant Will Not Be Available For IPL": Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com