ADVERTISEMENT

തിരുവനന്തപുരം ∙  കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ, ഹെലികോപ്റ്റർ ഷോട്ടിനെ അനുസ്മരിപ്പിക്കുന്ന ഷോട്ടിലൂടെ സിക്സർ നേടിയ ശേഷം മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ സ്മരിച്ച് വിരാട് കോലി. കസുൻ രജിതയ്‌ക്കെതിരെ നേടിയ കൂറ്റൻ സിക്സറിനു ശേഷമാണ്, അത് ‘മഹി ഷോട്ട്’ ആണെന്ന് കോലി സ്മരിച്ചത്. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന ശ്രേയസ് അയ്യരോട് ‘മഹി ഷോട്ട്’ എന്ന് കോലി പറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഞങ്ങളുടെ സഞ്ജു എവിടെ’യെന്ന് മലയാളി ആരാധകർ; ‘ഹൃദയ’ത്തിലെന്ന് സൂര്യകുമാർ – വിഡിയോ

43–ാം ഓവറിൽ സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ, തൊട്ടടുത്ത ഓവറിലാണ് രജിതയ്‌ക്കെതിരെ ഹെലികോപ്റ്റർ ഷോട്ടിനെ അനുസ്മരിപ്പിക്കുന്ന ഷോട്ടിലൂടെ കോലി സിക്സർ നേടിയത്. തൊട്ടുപിന്നാലെ ശ്രേയസ് അയ്യരുടെ അടുത്തെത്തിയ കോലി‍, ‘മഹി ഷോട്ട്’ എന്നു പറയുന്നതാണ് വിഡിയോയിലുള്ളത്.

മത്സരത്തിലാകെ 110 പന്തുകൾ നേരിട്ട കോലി പുറത്താകാതെ 166 റൺസാണ് നേടിയത്. 13 ഫോറും എട്ടു പടുകൂറ്റൻ സിക്സറും സഹിതമാണിത്. സെഞ്ചറിയിലേക്ക് എത്തിയതിനു പിന്നാലെ തകർത്തടിച്ച കോലി, വെറും 25 പന്തിൽ നിന്നാണ് ശേഷിക്കുന്ന 66 റൺസ് അടിച്ചെടുത്തത്. ഏകദിനത്തിൽ കോലിയുടെ 46–ാം സെഞ്ചറിയും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറുമാണ് തിരുവനന്തപുരത്ത് നേടിയ 166 റൺസ്. മത്സരത്തിൽ 317 റൺസിന്റെ കൂറ്റൻ വിജയം നേടിയ ഇന്ത്യ, ഏകദിനത്തിൽ റൺ അടിസ്ഥാനത്തിലുള്ള ഉയർന്ന വിജയമെന്ന റെക്കോർഡും സ്വന്തമാക്കി.

English Summary: Virat Kohli shouts 'Mahi Shot' after landing Dhoni-like helicopter shot in third ODI against Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com