സിംഗിൾ വേണ്ട, പിൻവാങ്ങി ഇഷാൻ; ഓടിയെത്തിയ കോലിക്കായി വിക്കറ്റ് ‘ത്യജിച്ചു’

മൂന്നാം ഏകദിനത്തിൽ ഇഷാൻ കിഷൻ റൺഔട്ടാകുന്നു. Photo: Twitter@Akshat
മൂന്നാം ഏകദിനത്തിൽ ഇഷാൻ കിഷൻ റൺഔട്ടാകുന്നു. Photo: Twitter@Akshat
SHARE

ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിനിടെ വിരാട് കോലിക്കായി വിക്കറ്റ് ത്യജിച്ച് യുവതാരം ഇഷാൻ കിഷൻ. രോഹിത് ശർമ, ശുഭ്മൻ ഗില്‍ എന്നിവരുടെ തകർപ്പൻ സെഞ്ചറി പ്രകടനത്തിനു ശേഷമാണ് ക്രീസിലെത്തിയ ഇഷാൻ കിഷൻ ആരാധകരെ നിരാശരാക്കിയത്. മത്സരത്തിന്റെ 35–ാം ഓവറിൽ ജേക്കബ് ഡഫിയുടെ പന്ത് കവറിലേക്ക് അടിച്ച ഇഷാൻ തന്നെയാണ് സിംഗിളിനു മുൻകൈയെടുത്തത്.

റണ്ണിനായി മുന്നിലേക്കു നീങ്ങിയ ഇഷാൻ പിന്നാലെ ക്രീസിലേക്കു തന്നെ മടങ്ങിപ്പോയി. വിരാട് കോലി അപ്പോഴേക്കും മറുവശത്തേക്ക് ഓടിയെത്തിയിരുന്നു. ഇതോടെയാണ് റൺ ഔട്ടായി ഇഷാൻ കിഷൻ പുറത്തായത്. റൺ വേണ്ടെന്നു വച്ച ഇഷാന് തിരികെ ക്രീസിലേക്കെത്താൻ സമയമുണ്ടായിരുന്നെങ്കിലും മുതിർന്ന ബാറ്ററായ കോലിക്കു വേണ്ടി താരം വിക്കറ്റ് ത്യജിക്കുകയായിരുന്നെന്നാണു വിലയിരുത്തൽ.

24 പന്തുകൾ നേരിട്ട ഇഷാൻ കിഷൻ 17 റണ്‍സാണ് ന്യൂസീലൻ‍ഡിനെതിരെ നേടിയത്. 27 പന്തിൽ 36 റൺസെടുത്തു വിരാട് കോലിയും പുറത്തായി. ജേക്കബ് ഡഫിയുടെ പന്തിൽ ഫിൻ അലൻ ക്യാച്ചെടുത്താണു കോലി പുറത്തായത്.

English Summary: Ishan Kishan 'Sacrifices' Wicket For Virat Kohli

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA