മുംബൈ ∙ പരാജയങ്ങൾ വരുമ്പോൾ സ്വീകരിക്കുകയെന്ന മൂല്യം ചെറുപ്പത്തിൽ വളർത്തിയെടുത്താൽ മികച്ച ഭാവിയിലേക്കുള്ള വാതിൽ തുറക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ.
ഓരോ ചാംപ്യനും പരാജയവും നിർഭാഗ്യവുമുണ്ട്. എന്നാൽ ആ സാഹചര്യത്തോട് അവരുടെ പ്രതികരണമാണു പ്രധാനം. ശക്തമായി തിരിച്ചുവരാൻ പഠിക്കുക. മീരാഭായ് ചാനു ഭാരം ഉയർത്തുന്നതിൽ കുറവുണ്ടായേക്കാം, പി.വി. സിന്ധുവിനു ചിലപ്പോഴൊരു മാച്ച് വിന്നിങ് ഷോട്ട് നഷ്ടമായേക്കാം, മേരി കോം ഒരു നോക്കൗട്ട് പഞ്ച് തെറ്റിച്ചേക്കാം, വിരാട് കോലി സ്കോർ ചെയ്യാതെ പവലിയനിലേക്കു മടങ്ങിയേക്കാം.
എന്നാൽ, രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം നൽകാൻ അവരോരോരുത്തരും വീണ്ടും തിരിച്ചെത്തുന്നതു നമ്മൾ കാണുന്നു. വരാനിരിക്കുന്ന വനിതാ ഐപിഎൽ യുവതാരങ്ങൾക്ക് ലോക വേദിയിൽ കഴിവ് തെളിയിക്കാൻ അവസരമൊരുക്കുമെന്നും റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്സച്ചിൻ പറഞ്ഞു
English Summary : Learn lessons from failure says Sachin Tendulkar