ജ്വലിച്ചുയർന്ന് സൂര്യ; സൂര്യകുമാറിന് ഐസിസി ട്വന്റി 20 പുരുഷ ക്രിക്കറ്റർ പുരസ്കാരം

HIGHLIGHTS
  • രേണുക സിങ് വനിതാ എമർജിങ് ക്രിക്കറ്റർ ഓഫ് ദി ഇയർ
SHARE

ദുബായ് ∙ ഇന്ത്യൻ തീപ്പൊരി ബാറ്റർ സൂര്യകുമാർ യാദവിന് 2022ലെ ഐസിസി ട്വന്റി20 പുരുഷ ക്രിക്കറ്റർ പുരസ്കാരം. ഇംഗ്ലണ്ടിന്റെ സാം കറൻ, പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്‌വാൻ, സിംബാബ്‌വെയുടെ സിക്കന്ദർ റാസ തുടങ്ങിയവരെ മറികടന്നാണ് മുപ്പത്തിരണ്ടുകാരൻ സൂര്യ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ പുതിയ കണ്ടെത്തലായ പേസ് ബോളർ രേണുക സിങ് (26) വനിതാ എമർജിങ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരവും നേടി. സൂര്യകുമാർ യാദവ് എന്ന പേരിന്റെ ഇംഗ്ലിഷ് ചുരുക്കെഴുത്തായ സ്കൈ എന്നറിയപ്പെടുന്ന താരം ആകാശമാണ് അതിര് എന്ന പ്രഖ്യാപനത്തോടെയാണ് ട്വന്റി20യിൽ കഴിഞ്ഞ വർഷം നിറഞ്ഞാടിയത്. 187.43 സ്ട്രൈക്ക് റേറ്റിൽ 1164 റൺസുമായി കഴിഞ്ഞ വർഷത്തെ ട്വന്റി20 ടോപ്സ്കോറർ സൂര്യയായിരുന്നു. കഴിഞ്ഞ വർഷം പറത്തിയ 68 സിക്സറുകൾ കലണ്ടർ വർഷക്കണക്കിൽ ട്വന്റി20യിലെ ലോകറെക്കോർഡാണ്

English Summary : Suryakumar Yadav winner of ICC twenty 20 mens cricketer of year 2022 award 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS