വീണ്ടുമൊരു ക്രിക്കറ്റ് – ബോളിവുഡ് താരവിവാഹം ആഘോഷമായി നടന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി നായകൻ എന്ന് വിശേഷിപ്പിക്കാവുന്ന കെ. എൽ. രാഹുൽ കഴിഞ്ഞ ദിവസം താലികെട്ടിയത് ബോളിവുഡ് നടി ആതിയ ഷെട്ടിയെയാണ്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ. 2019ലാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2021ൽ തങ്ങൾ അടുപ്പത്തിലാണെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ ആരാധകരെ അറിയിക്കുന്നത്. വിവാഹം ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആഘോഷമാക്കുകയും ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സിനിമയിൽനിന്നു ജീവിതപങ്കാളികളെ കണ്ടെത്തുക എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ക്രിക്കറ്റ് - സിനിമാ പ്രണയങ്ങൾ പലതും വിവാഹത്തിൽ കലാശിക്കുകയും ചെയ്‌തിട്ടുണ്ട്. ചിലതൊക്കെ അപ്രതീക്ഷിത ആന്റി ക്ലൈമാക്സിൽ അവസാനിച്ചു. സിനിമയിൽനിന്നു ജീവിതപങ്കാളിയെ കണ്ടെത്തിയ ഇന്ത്യൻ ക്രിക്കറ്റർമാരുടെ നിര നീണ്ടതാണ്. മൻസൂർ അലി ഖാൻ പട്ടൗഡി– ഷർമിളാ ടാഗോർ, ഹർഭജൻ സിങ്– ഗീത ബസ്ര, വിരാട് കോലി– അനുഷ്ക ശർമ, യുവരാജ് സിങ്– ഹേസർ കീച്ച്... പട്ടിക അവസാനിക്കുന്നില്ല. ബോളിവുഡിൽനിന്നു ജീവിത പങ്കാളികളെ തേടിയ ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയിൽനിന്നു മാത്രമല്ല, വിൻഡീസിൽനിന്നും എന്തിന് പാക്കിസ്ഥാനിൽനിന്നും വരെയുണ്ട്.
HIGHLIGHTS
- വിവിയൻ റിച്ചാർഡ്– നീന ഗുപ്ത പ്രണയത്തെക്കുറിച്ച്
- റീന റോയിയെ വിവാഹം ചെയ്ത പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മൊഹ്സീൻ ഖാൻ
- ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ഹൃദയ ബന്ധത്തെക്കുറിച്ച്