‘ഇന്ത്യയെപ്പോലെ മൂന്നൂ ടീമുകളോ, പാക്കിസ്ഥാന് ഒരു ടീമുണ്ടാക്കാൻ തന്നെ ബുദ്ധിമുട്ട്’

india-pakistan-cricket
വിരാട് കോലിയും സൂര്യകുമാർ യാദവും, ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ താരങ്ങൾ. Photo: Saeed KHAN/Surjeet YADAV / AFP
SHARE

ഇസ്‍ലാമബാദ്∙ ഇന്ത്യയെപ്പോലെ രണ്ടോ, മൂന്നോ ടീമുകളെ ഒരേ സമയം കളിക്കാൻ ഇറക്കുകയെന്നതു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ആലോചിക്കാൻ പോലും സാധിക്കാത്ത കാര്യമാണെന്ന് വെറ്ററൻ പാക്ക് താരം കമ്രാൻ അക്മൽ. പാക്കിസ്ഥാന്‍ ഒരു ക്രിക്കറ്റ് ടീമിനെ ഉണ്ടാക്കാൻ തന്നെ ബുദ്ധിമുട്ടുകയാണെന്നും കമ്രാന്‍ അക്മൽ തുറന്നടിച്ചു. 2018–19 കാലത്തിനു മുൻപായിരുന്നെങ്കില്‍ പാക്കിസ്ഥാനും രണ്ടു, മൂന്നു ടീമുകളെ ഒരേ സമയത്ത് ഇറക്കാനാകുമായിരുന്നെന്നും അക്മൽ ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞു.

‘‘2018–19 കാലത്ത് പാക്കിസ്ഥാനിൽ ആഭ്യന്തര ക്രിക്കറ്റുണ്ടായിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് ക്രിക്കറ്റ് വളരെ ശക്തമായിരുന്നു. എനിക്ക് ഇക്കാര്യം അറിയാം. കാരണം ഞാൻ അവിടെ വർഷങ്ങളോളം കളിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു ടീമിനെ ഉണ്ടാക്കാൻ തന്നെ ബുദ്ധിമുട്ടാണ്.’’– കമ്രാൻ അക്മൽ പ്രതികരിച്ചു. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾ വിവിധ ഫോര്‍മാറ്റുകളിൽ വെവ്വേറെ ടീമുകളെയും ക്യാപ്റ്റൻമാരെയും മാറ്റി പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് അക്മലിന്റെ പ്രതികരണം.

കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിലും ട്വന്റി20 ലോകകപ്പിലും ക്യാപ്റ്റൻ ബാബർ അസം നയിച്ച പാക്കിസ്ഥാൻ ടീം ഫൈനലിലെത്തിയിരുന്നു. പക്ഷേ രണ്ടു വട്ടവും കിരീടം നേടാനായില്ല. കഴിഞ്ഞ സീസണിൽ സ്വന്തം നാട്ടിൽ കളിച്ച എട്ട് ടെസ്റ്റുകളിൽ ഒന്നിൽപോലും ജയിക്കാൻ അവര്‍ക്കു സാധിച്ചില്ല. നാലെണ്ണം സമനിലയായപ്പോൾ നാലു കളികളിൽ പാക്കിസ്ഥാൻ തോറ്റു.

Read Here: ഗാലറിയിലെ ഭാര്യ അതിസുന്ദരിയെന്ന് ആരാധകർ; മറുപടിയുമായി രോഹൻ ബൊപ്പണ്ണ

English Summary: Kamran Akmal on why Pakistan is not in a position to field 2-3 teams like India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS