തിരുവനന്തപുരം∙ സമൂഹമാധ്യമത്തിൽ കൗതുകമായി സഞ്ജു സാംസണിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. ‘അറിഞ്ഞില്ല ആരും പറഞ്ഞില്ല, നമ്മുടെ സൂപ്പർ സീനിയര്‍’ എന്നു കുറിച്ചുകൊണ്ട് നടൻ ബിജുമേനോന്റെ അപൂർവ ചിത്രമാണ് സഞ്‍ജു സാംസണ്‍ പങ്കുവച്ചത്. തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഐഡന്റിറ്റി കാർഡിന്റേതാണു ഫോട്ടോ.
രജിസ്റ്റേഡ് ക്രിക്കറ്റ് പ്ലെയർ എന്ന ടാഗിൽ യുവാവായ ബിജു മേനോന്റെ ചിത്രമാണിത്. നമ്മുടെ സൂപ്പര്‍ സീനിയർ എന്നെഴുതി ബിജു മേനോനെയും സ്റ്റോറിയിൽ മെൻഷൻ ചെയ്തിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ സഞ്ജു സാംസൺ തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലിക്കുന്ന താരം കഴിഞ്ഞ ദിവസം പരിശീലനത്തിന്റെ വിഡിയോയും ആരാധകർക്കായി പങ്കുവച്ചിരുന്നു.
English Summary: Sanju Samson's Instagram story about Biju Menon