ഫൈനലിൽ ഇന്ത്യ വീണു; ത്രിരാഷ്ട്ര വനിതാ ട്വന്റി20യിൽ ദക്ഷിണാഫ്രിക്ക ജേതാക്കൾ

Harmanpreet Kaur Reuters
SHARE

ഈസ്റ്റ് ലണ്ടൻ ∙ ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ വനിതകൾക്കു തോൽവി. 5 വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്ക 18 ഓവറിൽ ലക്ഷ്യം മറികടന്നു.

ബാറ്റിങ്ങിലെ മോശം പ്രകടനമാണ് ഇന്ത്യയെ തോൽവിയിലേക്കു നയിച്ചത്. 56 പന്തിൽ‌ 46 റൺസെടുത്ത ഹർലീൻ‌ ഡിയോൾ ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. മറുപടി ബാറ്റിങ്ങിൽ 66 റൺസിനിടെ ദക്ഷിണാഫ്രിക്കയുടെ 5 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബോളർമാർ തിരിച്ചടിച്ചു. എന്നാൽ ക്ലോയ് ട്രിയോണിന്റെ ഒറ്റയാൾ പോരാട്ടം (32 പന്തിൽ പുറത്താകാതെ 57) വിജയം ഉറപ്പാക്കി.

English Summary : South Africa win womens T20 Tri-Series

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS