മദ്യപിച്ച് ഭാര്യയെ തല്ലി, ബാറ്റുകൊണ്ടും ആക്രമണം: വിനോദ് കാംബ്ലിക്കെതിരെ പൊലീസ് കേസ്

andrea-kambli
ആൻഡ്രിയ, വിനോദ് കാംബ്ലി
SHARE

മുംബൈ∙ ഭാര്യയെ തല്ലിയെന്ന പരാതിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ കേസെടുത്തു മുംബൈ പൊലീസ്. മദ്യലഹരിയിൽ ഭാര്യയുടെ തലയിൽ അടിച്ചെന്നാണു പരാതി. ബാന്ദ്രയിലെ ഫ്ലാറ്റിൽവച്ച് വെള്ളിയാഴ്ച വിനോദ് മർദിച്ചെന്ന് ഭാര്യ ആൻഡ്രിയ ഹെവിറ്റിന്റെ പരാതിയിൽ പറയുന്നു. ഐപിസി സെക്ഷൻ 324, 504 വകുപ്പുകൾ ചുമത്തിയാണ് കേസെന്ന് പൊലീസ് അറിയിച്ചു.

പാചകത്തിനു ഉപയോഗിക്കുന്ന പാനിന്റെ ഹാൻഡില്‍ വിനോദ് ആൻഡ്രിയയ്ക്കു നേരെ എറിഞ്ഞെന്നും, അങ്ങനെയാണു തലയ്ക്കു പരുക്കേറ്റതെന്നും പരാതിയിൽ‌ പറയുന്നു. താരം ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ താരത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മദ്യപിച്ചു വീട്ടിലെത്തിയ വിനോദ് കാംബ്ലി ഭാര്യയെ അസഭ്യം പറയുകയായിരുന്നു.

12 വയസ്സുകാരനായ മകൻ കാംബ്ലിയെ തടയാൻ നോക്കിയെങ്കിലും, അടുക്കളയിലേക്കു പോയ താരം കുക്കിങ് പാൻ ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ബാബ ആശുപത്രിയിൽ ചികിത്സ തേടിയ ആൻഡ്രിയ, പിന്നീടു പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരു കാരണവുമില്ലാതെ വിനോദ് കാംബ്ലി തന്നെയും മകനെയും അപമാനിച്ചതായും ആൻ‍ഡ്രിയയുടെ പരാതിയിൽ പറയുന്നു. താമസിക്കുന്ന പ്രദേശത്തെ ഹൗസിങ് സൊസൈറ്റിയുടെ ഗേറ്റ് തകർത്തതിന് കാംബ്ലിയെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English Summary: Former India cricketer Vinod Kambli booked for hitting wife under the influence of alcohol

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS