ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചത് അതിജീവനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും തിരിച്ചുവരവിന്റെയും അപൂർവമായ ഒരു കായിക ഇന്നിങ്സിനാണ്. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ആന്ധ്രപ്രദേശ് നായകൻ ഹനുമ വിഹാരിയുടെ ഇന്നിങ്സിന് തിളക്കമേറയായിരുന്നു. വിഹാരിയുടെ മികച്ച ഇന്നിങ്സിന്റെ പേരിലാവില്ല ആ മൽസരം ഓർമിക്കപ്പെടുക. എന്നാൽ പരുക്കേറ്റ കൈയുമായി ബാറ്റിങ്ങിനിറങ്ങിയ ആ വിഹാരി ഇന്നിങ്സ് ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.മത്സരത്തിന്റെ ആദ്യദിവസം മധ്യപ്രദേശിന്റെ പേസർ ബോളർ ആവേശ് ഖാന്റെ ബൗൺസർ കൊണ്ടാണ് വിഹാരിയുടെ ഇടത് കൈക്കുഴയ്ക്കു പരുക്കേറ്റു. 16 റൺസുമായി നിൽക്കെ വിഹാരി ബാറ്റിങ് പൂർത്തിയാക്കാതെ റിട്ടയേഡ് ഹാർട്ടായി പവലിയനിലേക്ക് മടങ്ങി. കൈക്കുഴയ്ക്കു പൊട്ടലുണ്ടെന്നു കണ്ടെത്തിയ ഡോക്ടർമാർ അദ്ദേഹത്തിന് നിർദേശിച്ചത് 6 ആഴ്ചത്തെ വിശ്രമമാണ്.
HIGHLIGHTS
- രഞ്ജി ട്രോഫി മത്സരത്തിനിടെ ടീമിനായി ഒറ്റക്കൈ കൊണ്ടു ബാറ്റു ചെയ്ത ഹനുമ വിഹാരിയുടെ ഡെഡിക്കേഷൻ
- പരുക്കു മറന്നു കളിച്ച മുഹമ്മദ് കൈഫ്, അനിൽ കുംബ്ലെ
- പരുക്കിനെ തളർത്തിയ ചില ഇന്ത്യൻ താരങ്ങളുടെ ചരിത്രം