‘സഞ്ജുവിന് ഇനി കുറച്ച് അവസരങ്ങള്‍ മാത്രം; ആരാധകർക്ക് അതു മനസ്സിലാകില്ല’

CRICKET-IND-RSA-ODI
ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജു സാംസണിന്റെ ബാറ്റിങ്. Photo: Sajjad HUSSAIN / AFP
SHARE

മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇനി ഇന്ത്യൻ ടീമിൽ വളരെ കുറച്ച് അവസരങ്ങൾ ലഭിക്കാനാണു സാധ്യതയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇക്കാര്യം സഞ്ജുവിനും അറിയാമെന്നും പക്ഷേ ആരാധകർ അതു മനസ്സിലാക്കുന്നില്ലെന്നും ആകാശ് ചോപ്ര ഒരു യൂട്യൂബ് വി‍ഡിയോയിൽ പറഞ്ഞു. ‘‘ഈ ഡിജിറ്റൽ യുഗത്തിൽ സഞ്ജു സാംസണ് വളറെയേറെ പേരുടെ പിന്തുണയുണ്ട്. മികച്ച ഫോമിലാണെങ്കിൽ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിരിക്കാൻ തന്നെ രസമാണ്. അദ്ദേഹം രഞ്ജിയിൽ തന്റെ ടീമിനൊപ്പം മുന്നേറി, ഐപിഎല്‍ ഫൈനൽ വരെയെത്തി.’’– ആകാശ് ചോപ്ര പറഞ്ഞു.

‘‘ഇന്ത്യൻ ടീമിൽ സഞ്ജുവിന് ചില അവസരങ്ങൾ ലഭിച്ചു. പക്ഷേ അവ ഉപയോഗിക്കാൻ സാധിച്ചില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ തനിക്ക് കുറച്ച് അവസരങ്ങൾ കൂടി മാത്രമേ ലഭിക്കൂവെന്നു സഞ്ജു മനസ്സിലാക്കുന്നു. പക്ഷേ ഈ സത്യം ആരാധകർക്കു മനസ്സിലാകുന്നില്ല. അവസരങ്ങൾ വരുമ്പോൾ അതു സ്വന്തമാക്കുകയാണു വേണ്ടത്. അല്ലെങ്കിൽ‌ അല്ലെങ്കിൽ പിന്നീടു പശ്ചാത്തപിക്കേണ്ടിവരും.’’

‘‘ആളുകൾ സഞ്ജുവിനെ ദൈവത്തിന്റെ വരമായൊക്കെ കാണുന്നുണ്ടാകാം. സഞ്ജുവിനെ കളിപ്പിച്ചാല്‍ എല്ലാം ശരിയാകുമെന്നൊക്കെ പറയും. ലോകകപ്പ് ഫൈനൽ ജയിക്കും എന്നുവരെ പറയും. എന്നാൽ സഞ്ജു കളിച്ചിരുന്നെങ്കിലും പ്രത്യേകിച്ച് മാറ്റമൊന്നും വരുമായിരുന്നില്ല.’’– ആകാശ് ചോപ്ര വ്യക്തമാക്കി. ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യൻ ടീമിനായി ഒടുവിൽ കളിച്ചത്. പരുക്കേറ്റ താരം പിന്നീടു ടീമിൽനിന്നു പുറത്തായി. പരുക്കുമാറിയെങ്കിലും ദേശീയ ടീമിൽ തിരിച്ചെത്താൻ സഞ്ജുവിനു സാധിച്ചിട്ടില്ല.

English Summary: Sanju realises it that he is going to get limited opportunities in the current set-up: Akash Chopra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA