അവസാന ഓവർ വരെ ആവേശം, ഒടുവിൽ ഡൽഹിക്ക് ജയം; ആർസിബിക്ക് വീണ്ടും തോൽവി

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങൾ മത്സരത്തിനിടെ. Photo: Twitter@RCB
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങൾ മത്സരത്തിനിടെ. Photo: Twitter@RCB
SHARE

മുംബൈ ∙ അവസാന ഓവർ വരെ ആവേശം നിറഞ്ഞ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ബാഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 6 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തപ്പോൾ ഡൽഹി 19.4 ഓവറിൽ 4ന് 154 റൺസ് നേടി.

രേണുക സിങ് എറിഞ്ഞ അവസാന ഓവറിൽ 9 റൺസ് വേണ്ടിയിരുന്ന ഡൽഹിക്കായി ഓസീസ് താരം ജെസ് ജോനസൻ  ഒരു സിക്സും ഒരു ഫോറും നേടിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ജോനസനാണ് (29 റൺസ്) പ്ലെയർ ഓഫ് ദ് മാച്ച്. ഡൽഹിക്കായി അലീസ് കാപ്സി (38 റൺസ്), ജമൈമ റോഡ്രിഗസ് (32), മരിസേൻ കാപ് (32) എന്നിവരും തിളങ്ങി.

ബാംഗ്ലൂരിന്റെ മലയാളി താരം ശോഭന ആശ 2 വിക്കറ്റ് നേടി. ലീഗിൽ ബാംഗ്ലൂർ കളിച്ച 5 മത്സരങ്ങളും തോറ്റു. 5 കളികളിൽ നാലെണ്ണം ജയിച്ച ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. നേരത്തെ എലീസ് പെറിയുടെയും റിച്ച ഘോഷിന്റെയും ബാറ്റിങ് മികവിലാണ് ബാംഗ്ലൂർ 150 റൺസ് നേടിയത്. എലീസ് 52 പന്തിൽ 67 റൺസ് നേടി പുറത്താകാതെ നിന്നു. റിച്ച 16 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പെടെ 37 റൺസ് നേടി.

English Summary : Delhi won in last over in women premier league cricket match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA