ADVERTISEMENT

മുംബൈ∙ ഭാര്യ സഫ ബൈഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ‘എനിക്കു പിറകിൽ ഒരു കൊട്ടാരവും അരികിൽ ഒരു റാണിയും’ എന്നാണ് ഇർഫാൻ പഠാൻ ആരാധകർക്കായി പങ്കുവച്ച സെല്‍ഫിയിൽ പ്രതികരിച്ചത്. മനോഹരമായൊരു കെട്ടിടത്തിനു മുന്നിൽനിന്നാണ് ഇർഫാൻ പഠാനും ഭാര്യ സഫയും സെൽഫിയെടുത്തത്.

താരത്തിനും ഭാര്യയ്ക്കും ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് ചിത്രത്തിനു പ്രതികരണവുമായി എത്തിയത്. 2016 ഫെബ്രുവരി മൂന്നിനാണ് ഇർഫാൻ പഠാനും സഫയും വിവാഹിതരായത്. 29 വയസ്സുകാരിയായ സഫ മാധ്യമപ്രവർത്തകയും മോഡലുമായിരുന്നു.

2020ലാണു താരം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. കളി നിർത്തിയതിനു ശേഷം ക്രിക്കറ്റ് കമന്ററിയിൽ സജീവമാണ് ഇർഫാൻ പഠാൻ. ഇന്ത്യയ്ക്കായി 29 ടെസ്റ്റ്, 120 ഏകദിനം, 24 ട്വന്റി20 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

English Summary: Irfan Pathan share selfie with wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com