സ്മിത്തിനെ ‘പറന്നു’ പിടിച്ച് പുറത്താക്കി കീപ്പർ രാഹുൽ; വിക്കറ്റിനു പിന്നിൽ തകർപ്പൻ പ്രകടനം- വിഡിയോ

kl-rahul-wicket-keeping
സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ കെ.എൽ. രാഹുൽ എടുത്ത ക്യാച്ച്. Photo: Twitter@Johns
SHARE

മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ വിക്കറ്റിനു പിന്നിൽ സ്റ്റാറായി കെ.എൽ. രാഹുൽ. വിക്കറ്റ് കീപ്പറുടെ റോളിൽ കളിക്കാനിറങ്ങിയ കെ.എൽ. രാഹുൽ തകർപ്പൻ‌ ക്യാച്ചിലൂടെ ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി. ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ 13–ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സ്റ്റീവ് സ്മിത്ത് പുറത്തായത്.

സ്മിത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് കെ.എൽ. രാഹുൽ ഡൈവ് ചെയ്തു പിടിക്കുകയായിരുന്നു. ആദ്യ ഏകദിനത്തിൽ 30 പന്തുകൾ നേരിട്ട സ്റ്റീവ് സ്മിത്ത് 22 റൺസുമായി പുറത്തായി. യുവതാരം ഇഷാൻ കിഷൻ ടീമിലുള്ളപ്പോഴാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കെ.എൽ. രാഹുലിനെ കീപ്പറുടെ ഗ്ലൗ ഏൽ‌പിച്ചത്.

ഇഷാൻ കിഷനും ശുഭ്മൻ ഗില്ലും ഇന്ത്യയ്ക്കായി ബാറ്റിങ് ഓപ്പണ്‍ ചെയ്യും. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ കളിച്ച കെ.എൽ. രാഹുലിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന് മൂന്നും നാലും ടെസ്റ്റുകളിൽ താരത്തെ കളിപ്പിച്ചിരുന്നില്ല. ഏകദിനത്തിൽ മധ്യനിരയിലായിരിക്കും രാഹുൽ ബാറ്റിങ്ങിന് ഇറങ്ങുക.

മോശം ഫോമിലൂടെ കടന്നുപോകുന്ന കെ.എൽ.രാഹുലിന് ഈ ഏകദിന പരമ്പര നിർണായകമാണ്. അവസാന 10 ഇന്നിങ്സുകളിൽ 23 റൺസാണ് രാഹുലിന്റെ ഉയർന്ന സ്കോർ. ബോർഡർ– ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവിയും ടീമിലെ സ്ഥാനവും നഷ്ടപ്പെട്ട രാഹുലിന് രണ്ടും തിരികെപ്പിടിക്കാൻ ഏകദിന പരമ്പരയിൽ മികവു തെളിയിച്ചേ മതിയാകൂ.

English Summary: KL Rahul Takes Diving Catch As Hardik Pandya Removes Steve Smith

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS