ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ശ്രേയസ് അയ്യരും, ക്യാപ്റ്റന്‍ രോഹിത് ശർമയും ടീമിൽ ഇല്ലാത്ത സാഹചര്യത്തിൽ, സഞ്ജു സാംസണ്‍ ഉണ്ടാകേണ്ടതല്ലേയെന്നു ആകാശ് ചോപ്ര ട്വിറ്ററിൽ ചോദിച്ചു.

ഓസ്ട്രേലിയയ്ക്കെതിരെ നാലാം ടെസ്റ്റിൽ ഫീൽഡിങ്ങിനിടെയാണ് ശ്രേയസ് അയ്യർക്കു പരുക്കേറ്റത്. ശ്രേയസ് ഇപ്പോൾ ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിൽസാനന്തര വിശ്രമത്തിലാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായ ശ്രേയസിന് ഇത്തവണത്തെ ഐപിഎലിലും കളിക്കാൻ കഴിഞ്ഞേക്കില്ല.

ശ്രേയസിനു പകരക്കാരനെ പ്രഖ്യാപിക്കുകയാണെങ്കിൽ കൂടുതൽ സാധ്യത മലയാളി താരം സഞ്ജു സാംസണാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ശ്രേയസ് പരമ്പരയ്‌ക്കില്ലെന്ന് അറിയിച്ചിട്ടും‌‌ം ബിസിസിഐ താരത്തിനു പകരക്കാരനെ പ്രഖ്യാപിക്കാത്തത്. 

ഏകദിന കരിയറിൽ 66 ആണ് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. 2022ന്റെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു പുറത്താകാതെ 86 റൺസ് നേടിയിരുന്നു. അതേ വർഷം ജൂണിൽ, അയർലൻഡിനെതിരെ 42 പന്തിൽ 77 റൺസടിച്ചും ശ്രദ്ധ നേടി. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് സഞ്ജു സാംസൺ.

English Summary: Should Sanju Samson's name not have been a part of this team?: Aakash Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com