സൂര്യയുടെ ഗോൾഡൻ ഡക്ക്, ഇന്ത്യയുടെ തോൽവി; സഞ്ജു സാംസണ്‍ ട്വിറ്ററിൽ ട്രെന്‍ഡിങ്

sanju-surya-1248
സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്
SHARE

വിശാഖപട്ടണം∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് പൂജ്യത്തിനു പുറത്തായതിനു പിന്നാലെ ട്വിറ്ററിൽ ട്രെന്‍ഡിങ്ങായി സഞ്ജു സാംസൺ. സൂര്യകുമാർ യാദവിനെപ്പോലുള്ള താരങ്ങള്‍ നിരാശപ്പെടുത്തുകയാണെന്നും അർഹതയുണ്ടായിട്ടും ബിസിസിഐ സഞ്ജുവിനെ ഒഴിവാക്കുകയാണെന്നുമാണ് ആരാധകരുടെ ആരോപണം. സഞ്ജുവിനെ ഇനിയും ഒഴിവാക്കരുതെന്ന അഭ്യർഥനയുമായി ട്വിറ്ററിൽ നിരവധി പേരാണു പ്രതികരണവുമായി എത്തുന്നത്.

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവ് എൽബിഡബ്ല്യു ആകുകയായിരുന്നു. മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിലും സൂര്യകുമാർ യാദവിന് റണ്ണൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല. രണ്ടാം ഏകദിനത്തിൽ പത്തു വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ വിജയം. ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യത്തിൽ 11 ഓവറിൽ വിക്കറ്റുപോകാതെ ഓസ്ട്രേലിയ എത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1–1 എന്ന നിലയിലായി.

ഏകദിന ടീമിലുണ്ടായിരുന്ന ശ്രേയസ് അയ്യർ പരുക്കേറ്റു പുറത്തായപ്പോൾ സഞ്ജു സാംസണെ പകരക്കാരനായി ടീമിലെടുത്തേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ശ്രേയസിനു പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചില്ല. നിലവിലെ ടീമുമായി മുന്നോട്ടു പോകാനായിരുന്നു തീരുമാനം. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് ഇന്ത്യയ്ക്കായി സഞ്ജു ഒടുവിൽ കളിച്ചത്. മത്സരത്തിനിടെ പരുക്കേറ്റ താരത്തിന് പരമ്പരയിലെ മറ്റു കളികൾ നഷ്ടമായിരുന്നു. പരുക്കുമാറിയെങ്കിലും ഇതുവരെ ഇന്ത്യൻ ടീമിലേക്ക് ഇടം ലഭിച്ചിട്ടില്ല.

English Summary: Samson trends after Suryakumar's 2nd golden duck in a row

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA