ADVERTISEMENT

വെല്ലിങ്ടൻ ∙ മുൻ നായകൻ കെയ്ൻ വില്യംസനും (215) ഹെൻറി നിക്കോള്‍സും (200 നോട്ടൗട്ട്) ഇരട്ട സെഞ്ചറികളുമായി തിളങ്ങിയപ്പോൾ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിന് കൂറ്റൻ സ്കോർ. 4 വിക്കറ്റ് നഷ്ടത്തിൽ 580 റൺസെടുത്ത ആതിഥേയർ ഒന്നാം ഇന്നിങ്സ് ബാറ്റിങ് ഡിക്ലയർ ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക രണ്ടാംദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 26 എന്ന നിലയിലാണ്. രണ്ടിന് 155 എന്ന സ്കോറിൽ ഇന്നലെ കിവീസ് ബാറ്റിങ് പുനരാരംഭിക്കുമ്പോൾ വില്യംസനും (26) നിക്കോൾസും ക്രീസിലുണ്ടായിരുന്നു. 

ആറര മണിക്കൂർ ബാറ്റു ചെയ്ത ഇരുവരും മൂന്നാം വിക്കറ്റിൽ 363 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. വില്യംസൻ തന്റെ ആറാം ഇരട്ട സെഞ്ചറി നേടിയപ്പോൾ ഹെൻറി നിക്കോള്‍സിന്റെ ആദ്യ ഇരട്ട സെഞ്ചറിയാണിത്. ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 2 ന്യൂസീലൻഡ് ബാറ്റർമാർ ഇരട്ട സെഞ്ചറി നേടുന്നത് ഇതാദ്യമാണ്.

English Summary : Sri Lanka vs New Zealand cricket match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com