ADVERTISEMENT

വിശാഖപട്ടണം∙ തുടർച്ചയായ രണ്ടാം ഏകദിനത്തിലും ആദ്യ പന്തിൽ പുറത്തായി സൂര്യകുമാർ യാദവ്. വിശാഖപട്ടണത്തു നടന്ന രണ്ടാം മത്സരത്തിൽ മിച്ചൽ സ്റ്റാര്‍ക്കിന്റെ പന്തിലാണ് സൂര്യകുമാർ യാദവ് എൽബിഡബ്ല്യു ആയി മടങ്ങിയത്. ഓപ്പണർമാരായ രോഹിത് ശർമയെയും ശുഭ്മൻ ഗില്ലിനെയും നഷ്ടപ്പെട്ട് ഇന്ത്യ പ്രതിരോധത്തിലായതിനു പിന്നാലെയാണ് സൂര്യയുടെ പുറത്താകൽ.

വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിലും സൂര്യകുമാര്‍ യാദവിന് റണ്ണൊന്നും നേടാൻ സാധിച്ചിരുന്നില്ല. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ആദ്യ പന്തിൽ എൽബിഡബ്ല്യു ആയിട്ടായിരുന്നു മുംബൈയിലും സൂര്യകുമാർ യാദവിന്റെ മടക്കം. ഇതോടെ സൂര്യകുമാർ യാദവിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനം കടുത്തു. അവസാനം കളിച്ച പത്ത് ഏകദിനങ്ങളിൽ മൂന്നു വട്ടം മാത്രമാണ് സൂര്യകുമാർ യാദവ് രണ്ടക്കം കടന്നത്.

ഏകദിന ക്രിക്കറ്റില്‍ 21 മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവ് 433 റൺസാണ് ഇതുവരെ നേടിയത്. ഉയർന്ന സ്കോർ 64 റൺസ്. രണ്ട് അർധസെഞ്ചറികൾ മാത്രമാണു താരത്തിന് ഇതുവരെ ഏകദിന ക്രിക്കറ്റിൽനിന്നു സ്വന്തമാക്കാൻ സാധിച്ചത്.

English Summary: Suryakumar Yadav registers consecutive golden ducks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com