മുംബൈയ്ക്ക് കടിഞ്ഞാൺ !; മുംബൈ ഇന്ത്യൻസിനെതിരെ യുപി വാരിയേഴ്സിന് 5 വിക്കറ്റ് ജയം

യുപി വാരിയേഴ്സ് താരങ്ങളുടെ വിജയാഹ്ലാദം
യുപി വാരിയേഴ്സ് താരങ്ങളുടെ വിജയാഹ്ലാദം
SHARE

നവി മുംബൈ ∙ വനിതാ പ്രിമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് യുപി വാരിയേഴ്സ്.  പരാജയമറിയാതെ 5 മത്സരങ്ങൾ പൂർത്തിയാക്കിയെത്തിയ മുംബൈയെ ലീഗിലെ ആറാം മത്സരത്തിൽ വാരിയേഴ്സ് 5 വിക്കറ്റിനു തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈയെ 127 റൺസിൽ ഓൾഔട്ടാക്കിയ വാരിയേഴ്സ് 3 പന്തുകൾ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: മുംബൈ– 20 ഓവറിൽ 127. യുപി–19.3 ഓവറിൽ 5ന് 129.

നവി മുംബൈയിലെ പിച്ചിൽ സ്പിൻ കെണിയൊരുക്കിയാണ് യുപി മുംബൈയെ വീഴ്ത്തിയത്. 15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ ഇടംകൈ സ്പിന്നർ സോഫി എക്ലെസ്റ്റനാണ് മുംബൈയെ കൂടുതൽ പരുക്കേൽപിച്ചത്. ഇന്ത്യൻ സ്പിന്നർമാരായ ദീപ്തി ശർമയും രാജേശ്വരി ഗെയ്ക്‌വാദും 2 വിക്കറ്റു വീതം നേടി. യുപി വാരിയേഴ്സ് ബോളിങ്ങിൽ 18 ഓവറും എറിഞ്ഞത് സ്പിന്നർമാരാണ്. 35 റൺസ് നേടിയ ഹെയ്‌ലി മാത്യൂസായിരുന്നു മുംബൈയുടെ ടോപ് സ്കോറർ. 

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന വാരിയേഴ്സിനെ വിറപ്പിച്ചശേഷമാണ് മുംബൈ കീഴടങ്ങിയത്. 27 റൺസ് എടുക്കുന്നതിനിടെ വാരിയേഴ്സിന് 3 വിക്കറ്റ് നഷ്ടമായി. തുടർന്നു പിടിച്ചുനിന്ന തഹ്‍ലിയ മഗ്രാത്തിന്റെയും (25 പന്തിൽ 38) ഗ്രേസ് ഹാരിസിന്റെയും (28 പന്തിൽ 39) ബാറ്റിങ്ങാണ് അവരെ വിജയത്തിലേക്ക് അടുപ്പിച്ചത്. 

English Summary : UP warriorz defeated Mumbai Indians in Women's Premier League cricket match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA