ADVERTISEMENT

ചെന്നൈ∙ ഹാർദിക് പാണ്ഡ്യയുടെ ബോളിനിരയായി വീണ്ടും ഓസ്ട്രേലിയന്‍ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഏകദിനങ്ങളില്‍ അഞ്ചാം തവണയാണ് സ്മിത്ത് പാണ്ഡ്യയുടെ മുന്നിൽ അടിയറവ് പറയുന്നത്. സ്മിത്തിനെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ രണ്ടാമത്തെ ബൗളറെന്ന നേട്ടവും ഇതോടെ ഹാര്‍ദിക്കിന്‍റെ പേരിലായി.

ആറ് തവണ സ്മിത്തിനെ മടക്കിയ ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദാണ് ഏകദിനങ്ങളില്‍ ഓസീസ് നായകനെ കൂടുതല്‍ തവണ പുറത്താക്കിയത്. ഏകദിനങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബാറ്ററുമാണ് സ്മിത്ത്. ചെന്നൈ ഏകദിനത്തില്‍ ടോസ് നേടി ക്രീസിലിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് പത്തോവറില്‍ 61 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കം നല്‍കിയിരുന്നു 

നേരിട്ട മൂന്നാം പന്തില്‍ തന്നെ സ്മിത്ത് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റിന് പിന്നില്‍ കെ.എല്‍.രാഹുലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ടെസ്റ്റ് പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറിപോലും നേടാനാവാതിരുന്ന സ്മിത്തിന് ഏകദിന പരമ്പരയിലും തിളങ്ങാനായില്ല.

ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയത് പാണ്ഡ്യയാണ്. ആദ്യഓവറുകളിൽ മികച്ച മുന്നേറ്റം നടത്തിയ ഓസീസ് ബാറ്റിങ് പാണ്ഡ്യയുടെ ഓവറുകളായപ്പോഴാണ് പരുങ്ങലിലായത്. ഡേവിഡ് വാർണറുടേയും മിച്ചൽ മാർഷിന്റെയും വിക്കറ്റ് വീഴ്ത്തിയത് പാണ്ഡ്യയാണ്. 

 

English Summary: Hardik Pandya picks up his second wicket as Steve Smith 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com