പടിക്കൽ കലമുടച്ച് വീണ്ടും തോറ്റ് ടീം ഇന്ത്യ; ഓസ്ട്രേലിയയ്ക്ക് ഏകദിന പരമ്പര

smith
SHARE

ചെന്നൈ∙ അനായാസം ജയിക്കുമെന്നു കരുതിയ കളിയിൽ പടിക്കൽ കലമുടച്ച് ടീം ഇന്ത്യ. മൂന്നാം ഏകദിനത്തിൽ 21 റൺസിന്റെ വിജയവുമായി ടീം ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ ക്ഷീണം ഓസ്ട്രേലിയ മാറ്റി.

ഒന്നാം മത്സരത്തിൽ ഇന്ത്യയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഓസ്ട്രേലിയ കളത്തിലിറങ്ങിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 269 എന്ന മികച്ച സ്കോറിലെത്തുകയും െചയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പകുതി ഓവറുകൾ പിന്നിട്ടപ്പോൾ അനായാസം ജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാൽ ഒടുവിൽ ദയനീയമായി തോൽവി ഏറ്റുവാങ്ങുകയായിരുന്നു. 49.1 ഓവറിൽ 248 റൺസ് എടുക്കാൻ മാത്രമേ ഇന്ത്യയ്ക്കായുള്ളു. 151 റൺസ് എടുത്തശേഷമാണ് ഇന്ത്യയുടെ മൂന്നാം വിക്കറ്റ് വീണത്. വിരാട് കോലിക്ക് അർധസെഞ്ചറി നേടാനുമായി. എന്നാൽ സൂര്യകുമാർ യാദവ് ഇത്തവണയും ഒരു റണ്ണുപോലും എടുക്കാനാകാതെ പുറത്തായത് വൻ തിരിച്ചടിയായി. മൂന്ന് വിക്കറ്റു വീഴ്ത്തുകയും 40 റൺസ് നേടുകയും ചെയ്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.

രോഹിത് ശർമ –30, ശുഭ്മാൻ ഗിൽ –37, കെ.എൽ.രാഹുൽ–32, അക്സർ പട്ടേൽ –2, ഹർദിക് പാണ്ഡ്യ –40, സൂര്യകുമാർ യാദവ് –0, രവീന്ദ്ര ജഡേജ–18, കുൽദീപ് യാദവ്–6, മുഹമ്മദ് ഷമി–14, മുഹമ്മദ് സിറാജ്–3 (നോട്ടൗട്ട്), എന്നിങ്ങനെയാണ് ഇന്ത്യയുടെ റൺ നേട്ടം. ഇന്ത്യയ്ക്ക് വേണ്ടി ഹാദിക് പാണ്ഡ്യയും കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്സർ പട്ടേലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം നേടി. 

ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസ് എടുത്ത് എല്ലാവരും പുറത്തായി. ക്യാപ്റ്റൻ സ്മിത്ത് റണ്ണെടുക്കാതെ പുറത്തായതൊഴിച്ചാൽ ഓസ്ട്രേലിയ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തന്നെ പുറത്താക്കിയ ഹാർദിക് പാണ്ഡ്യയെ സ്മിത്ത് ക്യാച്ചിലൂടെ പുറത്താക്കി പ്രതികാരം വീട്ടി.  അവസാനം കളത്തിലുണ്ടായിരുന്ന കുൽദീപ് യാദവ് റൺ ഔട്ടായി.

47 റൺ എടുത്ത മിച്ചൽ മാർഷ് ആണ് ഓസ്ട്രേലിയയ്ക്ക് മികച്ച റൺസ് നേടിക്കൊടുത്തത്. ട്രാവിസ് ഹെഡ് –33, സ്റ്റീവൻ സ്മിത്ത് –0, ഡേവിഡ് വാർണർ –23, മാർനസ് ലബുസ്ചേഞ്ച്–28, അലക്സ്ക് കാരി –38, മാർകസ് സ്റ്റോണിസ് –25, സീൻ അബോട്ട്–26, ആഷ്ടൻ അഗർ –17, മിച്ചൽ സ്റ്റാർക് –10, ആഡം സാംപ –10(നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺ നേട്ടം.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ആംഡ സാംപ നാലും ആഷ്ടൻ അഗർ രണ്ടും സീൻ അബോട്ട്, മാർകസ് സ്റ്റോണിസ് എന്നിവർ ഒന്നു വീതവും വിക്കറ്റുകൾ വീഴ്ത്തി. 

English Summary: India- Australia ODI 3 update

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS