ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാകും 10 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ്.

ബിസിസിഐ ഇതിനായി 12 വേദികളുടെ ചുരുക്കപ്പട്ടികയാണു തയാറാക്കിയിരിക്കുന്നത്. 46 ദിവസത്തെ ലോകകപ്പിൽ 48 മത്സരങ്ങളാണുള്ളത്. അഹമ്മദാബാദിനു പുറമേ ബെംഗളൂരു, ചെന്നൈ, ഡൽഹി, ധർമശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, ഇൻഡോർ, രാജ്കോട്ട്, മുംബൈ എന്നിവയാണു മറ്റു വേദികൾ.

ഫൈനൽ വേദി മാത്രമേ തീരുമാനിച്ചിട്ടുള്ളൂവെന്നാണ് പ്രമുഖ ക്രിക്കറ്റ് പോർട്ടലിന്റെ റിപ്പോർട്ടിലുള്ളത്. ഇതനുസരിച്ച്, മൊഹാലി, നാഗ്പുർ എന്നീ വേദികൾ പട്ടികയ്ക്കു പുറത്തായി.

English Summary : ICC Cricket World Cup 2023 final to be held at Narendra Modi Stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com