ധാക്ക ∙ ഐസിസി ഏകദിന ബോളിങ് റാങ്കിങ്ങിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് ഒന്നാംസ്ഥാനം നഷ്ടമായി. ഓസ്ട്രേലിയൻ പേസ് ബോളർ ജോഷ് ഹെയ്സൽവുഡിനാണ് പുതിയ ഒന്നാംറാങ്ക്.
ന്യൂസീലൻഡ് പേസർ ട്രെന്റ് ബോൾട്ടിനും പിന്നിൽ മൂന്നാമതാണിപ്പോൾ സിറാജ്. ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കും സിറാജിനൊപ്പം മൂന്നാം റാങ്ക് പങ്കിടുന്നുണ്ട്. ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ശുഭ്മൻ ഗിൽ അഞ്ചാമതും വിരാട് കോലി ഏഴാമതും തുടരുന്നു. രോഹിത് 9-ാമതാണ്.
English Summary: Siraj lost the first rank in ODI bowling