മെൽബൺ ∙ ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയിലെ 2–1 ജയത്തോടെ ഓസ്ട്രേലിയ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ടെസ്റ്റ് റാങ്കിങ്ങിലും ഓസ്ട്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.
ഇംഗ്ലണ്ടിലെ ഓവലിൽ ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇരുടീമുകളുമാണ് മത്സരിക്കുന്നത്. ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയാണ് ഒന്നാമത്. ഓസ്ട്രേലിയ 6–ാം സ്ഥാനത്താണ്. ഇംഗ്ലണ്ടാണ് ഇന്ത്യയ്ക്കു പിന്നിൽ രണ്ടാമത്.
English Summary: Australia Top in ODI Ranking