ട്വന്റി20 സ്പെഷലിസ്റ്റുകളുടെ ഡൽഹി; പന്തിനു പകരമാകുമോ വാർണര്‍, കുറവ് എങ്ങനെ മാറ്റും?

ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങും പൃഥ്വി ഷായും
ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങും പൃഥ്വി ഷായും
SHARE

കഴിഞ്ഞ സീസണിലെ 5-ാം സ്ഥാനമല്ല ഇത്തവണ ഡൽഹി ക്യാപിറ്റൽസിന്റെ ലക്ഷ്യം. ഒന്നാമതെത്തണം. കാറപകടത്തിൽ പരുക്കേറ്റു വിശ്രമിക്കുന്ന ഋഷഭ് പന്തിനു പകരം ഇത്തവണ ടീമിനെ നയിക്കുന്നത് ഡേവിഡ് വാർണറാണ്. പന്ത് ഇല്ലാത്ത കുറവ് എങ്ങനെ നികത്താമെന്ന തലപുകഞ്ഞ ആലോചനയിലാണ് പരിശീലകൻ റിക്കി പോണ്ടിങ്.

കരുത്ത്

ട്വന്റി20 സ്പെഷലിസ്റ്റുകളായ താരങ്ങളാണ് ഡൽഹിയുടെ പ്രധാന കരുത്ത്. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ മിച്ചൽ മാർഷിനൊപ്പം ഡേവിഡ് വാർണർ, റിലീ റൂസോ, പൃഥ്വി ഷാ, സർഫറാസ് ഖാൻ, റോവ്മാൻ പവൽ എന്നിവർ ചേരുന്നതോടെ ബാറ്റിങ് നിര ശക്തം. അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്പിൻനിരയും ഡൽഹിയുടെ കരുത്താണ്.

ദൗർബല്യം

ഋഷഭ് പന്തിന്റെ അസാന്നിധ്യം തന്നെ. രാജ്യാന്തര മത്സരങ്ങളിൽ വലിയ പരിചയസമ്പത്തുള്ള പേസർമാരില്ലാത്തതും ടീമിനെ ബാധിച്ചേക്കാം. മുസ്തഫിസുർ റഹ്മാൻ, അൻറിച് നോർട്യ എന്നീ പേസർമാരുണ്ടെങ്കിലും ഒരാളെ മാത്രമാകും ആദ്യ ഇലവനിൽ ഉൾപ്പെടുത്തുക. ശ്രേയസ് അയ്യർ കഴിഞ്ഞ സീസണിൽ ടീം വിട്ടതും തിരിച്ചടിയായി.

TEAM OVERVIEW

മുഖ്യ പരിശീലകൻ: റിക്കി പോണ്ടിങ്

ക്യാപ്റ്റൻ: ഡേവിഡ് വാർണർ

പ്രധാന താരങ്ങൾ: അക്ഷർ പട്ടേൽ (9 കോടി), 

പ്രിഥ്വി ഷാ (7.5 കോടി), ആൻറിച് നോർട്യ, മിച്ചൽ മാർഷ് (6.5 കോടി), ഡേവിഡ് വാർണർ (6.25 കോടി), മുകേഷ് കുമാർ (5.5 കോടി), 

റിലീ റൂസോ (4.6 കോടി), മനീഷ് പാണ്ഡെ (2.4 കോടി)

ടീമിന്റെ ശരാശരി പ്രായം- 27

പ്രായം കൂടിയ താരം: ഡേവിഡ് വാർണർ (36 വർഷം 146 ദിവസം)

പ്രായം കുറഞ്ഞ താരം: യഷ് ദൂൽ (20 വർഷം, 131 ദിവസം)

ഹോം ഗ്രൗണ്ട്: അരുൺ ജയ്റ്റ്ലി സ്റ്റേഡിയം, ന്യൂഡൽഹി

ആദ്യ മത്സരം: ഡൽഹി-ലക്നൗ, ഏപ്രിൽ 1 (ലക്നൗ)

English Summary : Indian Premier League 2023, Delhi Capitals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS