വിവാഹ വാർഷികത്തിൽ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുഹമ്മദ് കൈഫ്

kaif-pooja
മുഹമ്മദ് കൈഫും ഭാര്യ പൂജയും
SHARE

മുംബൈ∙ 12–ാം വിവാഹ വാർഷികം ആഘോഷിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും ഭാര്യ പൂജ കൈഫും. ഭാര്യയ്ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രവും മുഹമ്മദ് കൈഫ് ആരാധകർക്കായി ട്വിറ്ററിൽ പങ്കുവച്ചു. താരത്തിനും ഭാര്യയ്ക്കും ആശംസകളുമായി ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ള പ്രമുഖരും പ്രതികരണം അറിയിച്ചിട്ടുണ്ട്.

2011 മാർച്ച് 26നായിരുന്നു മുഹമ്മദ് കൈഫും പൂജയും വിവാഹിതരായത്. 2007ലാണ് കൈഫും പൂജയും ആദ്യം കണ്ടുമുട്ടുന്നത്. ഒരു സുഹൃത്ത് സംഘടിപ്പിച്ച പാർട്ടിയിൽവച്ചാണു ഇരുവരും പരിചയപ്പെട്ടത്. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായിരുന്നു ഈ സമയത്ത് പൂജ. നാലു വർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.

2018 ജൂലൈയിലാണ് കൈഫ് ക്രിക്കറ്റില്‍നിന്നു വിരമിച്ചത്. ഏകദിനത്തിൽ ഇന്ത്യയ്ക്കായി 125 മത്സരങ്ങളും ടെസ്റ്റിൽ 13 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി കാപിറ്റൽസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ് കൈഫ്.

English Summary: Mohammad Kaif shared a photo on Twitter with his wife

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA