വെല്ലിങ്ടൻ∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിന് 198 റൺസ് വിജയം. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 49.3 ഓവറിൽ 274 റൺസിന് പുറത്തായപ്പോൾ ശ്രീലങ്കയുടെ 19.5 ഓവറിൽ 76 റൺസിൽ ഓൾഔട്ടായി. 7 ഓവറിൽ 31 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ന്യൂസീലൻഡ് പേസർ ഹെൻറി ഷിപ്‌ലെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ന്യൂസീലൻഡ് ഓപ്പണർ ഫിൻ അലൻ അർധ സെഞ്ചറി നേടി (51 റൺസ്). ഏകദിന ക്രിക്കറ്റിൽ ന്യൂസീലൻഡിനെതിരെ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കയുടെ അഞ്ചാമത്തെ ചെറിയ സ്കോറും. 3 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനം ചൊവ്വാഴ്ച നടക്കും.
English Summary : New Zealand won against Sri Lanka in ODI