ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ താരങ്ങള്‍ തമ്മിലുള്ള ഈഗോയുണ്ടെന്ന കാര്യം തള്ളാതെ ശിഖർ ധവാൻ. ഈഗോ മനുഷ്യസഹജമാണെന്നാണു ധവാന്റെ വാദം. ‘‘ഈഗോയെന്നതു വളരെ സാധാരണമായ ഒന്നാണ്. ഇന്ത്യൻ ടീമിൽ ഞങ്ങൾ ഏകദേശം 220 ദിവസത്തോളം ഒരുമിച്ചാണ്. ചിലപ്പോൾ അവിടെ ആളുകൾ തമ്മിൽ തെറ്റിദ്ധാരണകൾ ഉണ്ടാകും.’’– ഒരു സ്പോർട്സ് മാധ്യമത്തോട് ധവാൻ വിശദീകരിച്ചു.

‘‘ഞാൻ രോഹിത് ശർമയെക്കുറിച്ചും വിരാട് കോലിയെക്കുറിച്ചുമല്ല പറയുന്നത്. അത് പൊതുവായൊരു കാര്യമാണ്. ഇന്ത്യൻ ടീമിൽ സപ്പോർട്ട് സ്റ്റാഫും മാനേജർമാരും എല്ലാം ചേരുമ്പോൾ നാൽപതോളം പേരുണ്ടാകും. അവിടെ ചില തർക്കങ്ങളുണ്ടാകും. ചില ആളുകളുമായി നിങ്ങൾ സന്തോഷത്തിലല്ലാതിരിക്കുമ്പോഴാണ് അതുണ്ടാകുന്നത്. കാര്യങ്ങൾ പുരോഗമിക്കുമ്പോൾ പരസ്പര സ്നേഹവും വർധിക്കും.’’– ശിഖർ ധവാൻ പറഞ്ഞു.

ഇന്ത്യൻ ടീമിൽ ശിഖർ ധവാനെക്കാളും നന്നായി ശുഭ്മൻ ഗിൽ കളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘ശുഭ്മൻ ഗിൽ ഇന്ത്യയ്ക്കായി കൂടുതൽ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഞാൻ സിലക്ടർ ആണെങ്കിലും ശുഭ്മൻ ഗില്ലിനാണു കൂടുതൽ അവസരങ്ങൾ നൽകുക. ധവാനു മുകളിൽ ശുഭ്മൻ ഗില്ലിനെ കളിപ്പിക്കും.’’– ശിഖർ ധവാൻ പ്രതികരിച്ചു.

English Summary: Shikhar Dhawan On Ego Clashes In Indian Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com