ADVERTISEMENT

7090 കോടി രൂപയ്ക്കാണ് സഞ്ജീവ് ഗോയങ്ക ഐപിഎലിൽ ലക്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ആരാധകർ ലക്നൗ സൂപ്പർ ജയന്റ്സ് എന്ന പേരും നൽകി. ഐപിഎലിലെ ഏറ്റവും വിലകൂടിയ ടീമായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ കൊടി ഉയരത്തിലെത്തിക്കേണ്ട ചുമതല ഇനി കളിക്കാർക്കാണ്. കളിച്ച ആദ്യ സീസണിൽ തന്നെ ലക്നൗ പ്ലേ ഓഫ് യോഗ്യത നേടിയിരുന്നു.

ശക്തി

ദീപക് ഹൂഡ, മാർക്കസ് സ്റ്റോയ്നിസ്, ക്രുണാൽ പാണ്ഡ്യ, കൈൽ മേയേഴ്സ്, ഡാനിയൽ സാംസ് തുടങ്ങിയ ഓൾറൗണ്ടർമാർ ഇത്തവണയും കരുത്താണ്. ആവേശ് ഖാൻ, മൊഹ്സിൻ ഖാൻ, ജയ്ദേവ് ഉനദ്കട് എന്നീ ഇന്ത്യൻ പേസർമാരും ടീമിനു ശക്തി പകരും. കെ.എൽ.രാഹുൽ, ക്വിന്റൻ ഡികോക്ക്, നിക്കോളാസ് പുരാൻ–മികച്ച 3 വിക്കറ്റ് കീപ്പർമാരുള്ള ടീം ഐപിഎലിൽ വേറെ ഇല്ല.

ദൗർബല്യം

പരുക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് ആദ്യ മത്സരങ്ങൾ കളിക്കാത്തത് തിരിച്ചടിയാകും. വെസ്റ്റിൻഡീസ് താരം ജയ്സൻ ഹോൾഡറിനു പകരക്കാരനെ കണ്ടെത്തിയിട്ടില്ലാത്തതും പ്രകടനത്തെ ബാധിച്ചേക്കാം.

TEAM OVERVIEW

മുഖ്യ പരിശീലകൻ: ആൻഡി ഫ്ലവർ

ക്യാപ്റ്റൻ: കെ.എൽ.രാഹുൽ

പ്രധാന താരങ്ങൾ: കെ.എൽ.രാഹുൽ (17 കോടി രൂപ), നിക്കോളാസ് പുരാൻ (16 കോടി), ആവേശ് ഖാൻ (10 കോടി), മാർക്കസ് സ്റ്റോയ്നിസ് (9.2 കോടി), ക്രുണാൽ പാണ്ഡ്യ (8.25 കോടി), ക്വിന്റൻ‍ ഡികോക്ക് (6.75 കോടി), ദീപക് ഹൂഡ (5.75 കോടി)

ടീമിന്റെ ശരാശരി പ്രായം: 28

English Summary: Lucknow Super Giants (LSG) Squad for IPL 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com