ചെന്നൈ∙ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഐപിഎലിലെ ആദ്യ മത്സരങ്ങളിൽ ബോൾ ചെയ്യില്ലെന്ന് ടീം അറിയിച്ചു. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇടംകാലിനേറ്റ പരുക്ക് പൂർണമായും ഭേദമാകാത്തതിനാലാണിത്. എന്നാൽ ബാറ്ററുടെ റോളിൽ സ്റ്റോക്സ് ടീമിൽ കാണുമെന്ന് ചെന്നൈയുടെ ബാറ്റിങ് കോച്ച് മൈക്ക് ഹസി പറഞ്ഞു.
താരലേലത്തിൽ 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സ്റ്റോക്സിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ താരമായിരുന്നു.
English Summary: Chennai Super Kings all-rounder Ben Stokes will not bowl in the first matches of the IPL