ഏഷ്യാകപ്പ് മറ്റെവിടെയെങ്കിലും നടത്തേണ്ടിവരും; ‘സമ്മർദ തന്ത്രത്തിൽ’ പാക്കിസ്ഥാന് മുന്നറിയിപ്പ്

പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ. Photo: Martin KEEP / AFP
പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ. Photo: Martin KEEP / AFP
SHARE

മുംബൈ∙ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യയിൽ നടത്തരുതെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ വാദം അവരുടെ തന്ത്രമാണെന്ന നിലപാടിൽ ബിസിസിഐ. ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങളും പാക്കിസ്ഥാനിൽതന്നെ നടത്താനുള്ള സമ്മർദമാണിതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഏഷ്യാ കപ്പ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന് ബിസിസിഐ ഉറച്ച നിലപാടെടുത്തിരുന്നു.

തുടര്‍ന്ന് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റേതെങ്കിലും രാജ്യത്തു നടത്താനും ധാരണയായിരുന്നു. അതിനു പിന്നാലെയാണ് ഏകദിന ലോകകപ്പിലെ തങ്ങളുടെ കളികളും ഇതുപോലെ മാറ്റണമെന്ന് പാക്കിസ്ഥാൻ ആവശ്യമുയർത്തിയത്.‘‘ഏഷ്യാ കപ്പിനെച്ചൊല്ലിയുള്ള പ്രശ്നത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ സമ്മർദ തന്ത്രമാണിത്. അവസാനം ഏഷ്യാകപ്പ് യുഎഇയിലോ, ഖത്തറിലോ നടത്തേണ്ടിവരുമെന്നാണ് എനിക്കു പറയാനുള്ളത്. പാക്കിസ്ഥാൻ അവരുടെ കളികളും ഇതിൽ ഏതെങ്കിലും രാജ്യത്തു കളിക്കേണ്ടിവരും.’’– ബിസിസിഐ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

രണ്ടിടങ്ങളിലായി ഏഷ്യാ കപ്പ് നടത്തേണ്ടിവരുന്നത് ചെലവു കൂട്ടുമെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗൺസില്‍ അത് അനുവദിക്കില്ലെന്നുമാണു ബിസിസിഐ വൃത്തങ്ങളുടെ നിലപാട്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇ, ഒമാൻ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ എവിടെയെങ്കിലും നടത്താനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ഏകദിന ലോകകപ്പിലെ പാക്കിസ്ഥാന്റെ മത്സരങ്ങൾ ബംഗ്ലദേശിൽ നടത്തണമെന്നാണ് അവരുടെ ആവശ്യം.

English Summary: 'Ultimately Asia Cup Will be Played in UAE or Qatar, Probably Pakistan Have to Play Matches There': BCCI Source

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS