ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ പുതിയ പൊസിഷനിൽ ബാറ്റിങ്ങിനിറങ്ങണമെന്ന് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ അനിൽ കുംബ്ലെ. ഐപിഎല്ലിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലും വർഷങ്ങളായി ഓപ്പണറായി തുടരുന്ന രോഹിത് ഇനി മാറണമെന്നാണു കുംബ്ലെയുടെ ആവശ്യം. ഏഴു മുതൽ 15 വരെയുള്ള മധ്യ ഓവറുകളിൽ മുംബൈയ്ക്ക് പരിചയ സമ്പത്തിന്റെ ആവശ്യമുണ്ടെന്നും അതുകൊണ്ടു രോഹിത് ബാറ്റിങ് പൊസിഷനിൽ താഴേക്ക് ഇറങ്ങണമെന്നും ജിയോ സിനിമയ്ക്കു നൽകിയ അഭിമുഖത്തിൽ കുംബ്ലെ പറഞ്ഞു.

‘‘മുംബൈ ഇന്ത്യൻസിന് മികച്ച ബാറ്റർമാരുണ്ടെന്നതു സത്യമാണ്. പക്ഷേ രോഹിത് ശർമയേപ്പോലൊരു ബാറ്റർ മധ്യ ഓവറിൽ കളി നിയന്ത്രിക്കാനുള്ളത് മുംബൈയ്ക്കു നിർണായകമാകും. ക്യാപ്റ്റനെന്ന നിലയിൽ പറയാനുള്ളത് പറയാന്‍ യാതൊരു ഭയവുമില്ലാത്ത താരമാണു രോഹിത് ശർമ. മികച്ച താരങ്ങൾ രോഹിത് ശര്‍മയ്ക്കൊപ്പമുണ്ട്. പക്ഷേ തീരുമാനങ്ങൾ സ്വന്തം നിലയിൽ അദ്ദേഹം എടുക്കുന്നു. അതാണ് ഒരു ക്യാപ്റ്റനിൽനിന്ന് ഉണ്ടാകേണ്ട കാര്യം.’’– അനിൽ കുംബ്ലെ അഭിമുഖത്തിൽ പറഞ്ഞു.

‘‘2017ൽ ഒക്കെ ഒരു പുതിയ ടീമായിട്ടുകൂടി മുംബൈയ്ക്കായി ചെറിയ സ്കോറുകൾ രോഹിത് പ്രതിരോധിക്കുന്നതു നമ്മൾ കണ്ടതാണ്. ഇത്തരം സന്ദർഭങ്ങളിലാണ് യഥാർഥ നായകൻ പുറത്തുവരുന്നത്.’’– കുംബ്ലെ വ്യക്തമാക്കി. 2013 മുതലാണ് ഇന്ത്യൻ ടീമിൽ ഓപ്പണിങ് ബാറ്ററായി രോഹിത് ശർമ കളിക്കാൻ തുടങ്ങിയത്. 2019 മുതൽ മുംബൈ ഇന്ത്യൻസിന്റെയും ഓപ്പണറായി തുടരുന്നു.

English Summary:  Anil Kumble names new batting position for MI skipper Rohit Sharma in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com