ADVERTISEMENT

ഹാമിൽട്ടൻ ∙ ശ്രീലങ്കയുടെ ഏകദിന ലോകകപ്പ് യോഗ്യതയ്ക്കു തിരിച്ചടിയായി ന്യൂസീലൻഡിനെതിരെ ടീമിനു തോൽവി. മൂന്നാം ഏകദിനത്തിൽ 6 വിക്കറ്റിനു ജയിച്ച ന്യൂസീലൻഡ് പരമ്പര 2–0നു സ്വന്തമാക്കി. 

സ്കോർ: ശ്രീലങ്ക– 41.3 ഓവറിൽ 157നു പുറത്ത്. ന്യൂസീലൻഡ്– 32.5 ഓവറിൽ 4ന് 159. ആതിഥേയരായ ഇന്ത്യ ഉൾപ്പെടെ 7 ടീമുകളാണ് ലോകകപ്പിന് ഇതുവരെ യോഗ്യത ഉറപ്പിച്ചത്. സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ എട്ടാമതുള്ള വെസ്റ്റിൻഡീസും യോഗ്യത ഏറക്കുറെ ഉറപ്പാക്കി. 

ദക്ഷിണാഫ്രിക്ക, അയർലൻഡ് എന്നിവർക്കും സാധ്യതയുണ്ട്. ശ്രീലങ്ക ഉൾപ്പെടെ 10 ടീമുകൾ ഇനി മറ്റൊരു യോഗ്യതാ ചാംപ്യൻഷിപ് കളിക്കണം.

English Summary: Sri Lanka do not qualify directly for the World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com