ADVERTISEMENT

റാവൽപിണ്ടി ∙ പാക്കിസ്ഥാനെതിരായ 5–ാം ട്വന്റി20 മത്സരത്തിൽ മധ്യനിര ബാറ്റർ മാർക് ചാപ്മാന്റെ ഉജ്വല സെഞ്ചറിയുടെ (57 പന്തിൽ 104 നോട്ടൗട്ട്) മികവിൽ ന്യൂസീലൻഡിന് വിജയം. ആവേശകരമായ മത്സരത്തിൽ ആറു വിക്കറ്റിനാണ് കിവീസിന്റെ വിജയം. ഇതോടെ പരമ്പര 2–2 സമനിലയിൽ അവസാനിച്ചു. ഒരു മത്സരം ഉപേക്ഷിച്ചിരുന്നു. ചാപ്‌മാനാണ് കളിയിലെ കേമനും പരമ്പരയുടെ താരവും. പരമ്പരയിൽ 5 ഇന്നിങ്സിൽ 290 റൺസ് നേടിയ ചാപ്മാൻ ഒരിക്കൽ മാത്രമാണ് പുറത്തായത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ‍്‌വാന്റെ അർധശതകത്തിന്റെ (62 പന്തിൽ 98 നോട്ടൗട്ട്) കരുത്തിൽ 20 ഓവറിൽ 5 വിക്കറ്റിന് 193 റൺസെടുത്തു. 5–ാം വിക്കറ്റിൽ ചാപ്മാൻ– ജിമ്മി നീഷം (25 പന്തിൽ 45) സഖ്യം നേടിയ 121 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ്, 4 പന്ത് ശേഷിക്കെ, കിവീസിനെ വിജയത്തിലെത്തിച്ചത്. 

English Summary: Chapman century; Kiwis win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com