‘സഞ്ജു ഭയ്യ ആണ് സംസാരിക്കുന്നത്’; ആരാധകന്റെ ഫോൺകോൾ എടുത്ത് സഞ്ജു സാംസൺ- വിഡിയോ

Mail This Article
ജയ്പൂര്‍∙ സെൽഫി എടുക്കുന്നതിനിടെ ആരാധകന്റെ ഫോണിലേക്കുവന്ന കോൺ എടുത്തു സംസാരിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍. ജയ്പൂരിൽ പരിശീലന സമയത്ത്, സ്റ്റേഡിയത്തിലെത്തിയ ആരാധകർക്കൊപ്പം സെൽഫി എടുക്കുന്നതിനിടെയാണ് സഞ്ജുവിന്റെ കയ്യിലുള്ള ഫോണിലേക്കു കോൾ വന്നത്. തുടര്‍ന്ന് സഞ്ജു ഫോണ്‍ കോൾ എടുത്തു. ‘സഞ്ജു ഭയ്യ ആണ് സംസാരിക്കുന്നത്’ എന്ന് ആരാധകരിൽ ഒരാൾ പറയുന്നുണ്ട്. തുടർന്ന് ഫോണ്‍ വിളിച്ചയാൾ ‘സഞ്ജു ഭയ്യ’ എന്നു പറയുന്നതും വിഡിയോയിലുണ്ട്.
‘എന്താണു വിശേഷം?’ എന്നു ചോദിച്ച ശേഷം സഞ്ജു ആരാധകനു തന്നെ ഫോൺ തിരികെ നൽകി മടങ്ങി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഐപിഎല്ലിൽ വ്യാഴാഴ്ച രാത്രി നടക്കുന്ന പോരാട്ടത്തിൽ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാനൊരുങ്ങുകയാണു രാജസ്ഥാൻ റോയൽസ്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സ് മികച്ച ഫോമിലാണ്. ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈയ്ക്ക് അഞ്ച് വിജയങ്ങളുമായി പത്ത് പോയിന്റുണ്ട്.
അവസാനം കളിച്ച രണ്ടു മത്സരങ്ങളും തോറ്റ രാജസ്ഥാൻ വിജയ വഴിയിലേക്കു തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. നാല് വിജയങ്ങളുള്ള രാജസ്ഥാൻ എട്ടു പോയിന്റുമായി മൂന്നാമതാണ്. കഴിഞ്ഞ മത്സരങ്ങളിൽ ലക്നൗ സൂപ്പർ ജയന്റ്സ് 10 റൺസിനും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഏഴു റൺസിനുമാണു രാജസ്ഥാനെ കീഴടക്കിയത്.
English Summary: Sanju Samson Answers Fan's Call During Selfie Session