ന്യൂസീലൻഡിനോടു തോറ്റു, ഏകദിന റാങ്കിങ്ങിൽ പാക്കിസ്ഥാന് ഒന്നാം സ്ഥാനം നഷ്ടം

pakistan
SHARE

കറാച്ചി ∙ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ന്യൂസീലൻഡിന് ആശ്വാസ ജയം. പരമ്പര തൂത്തുവാരാനിറങ്ങിയ പാക്കിസ്ഥാനെ 47 റൺസിനാണ് സന്ദർശകർ തോൽപിച്ചത്. ആദ്യ 4 മത്സരങ്ങളും ജയിച്ച പാക്കിസ്ഥാൻ പരമ്പര  നേരത്തേ സ്വന്തമാക്കിയിരുന്നു.

സ്കോർ: ന്യൂസീലൻഡ്– 49.3 ഓവറിൽ 299. പാക്കിസ്ഥാൻ– 46.1 ഓവറിൽ 252.നാലാം മത്സരം ജയിച്ച് ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന പാക്കിസ്ഥാന് ഈ തോൽവിയോടെ റാങ്കിങ്ങിൽ 2 സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും പിന്നിൽ മൂന്നാമതാണ് പാക്കിസ്ഥാൻ ഇപ്പോൾ.

English Summary: Pakistan loses first rank after defeat against New Zealand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA