ADVERTISEMENT

കറാച്ചി ∙ ഈ വർഷത്തെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ശ്രീലങ്കയിലേക്കു മാറ്റിയാൽ ടൂർണമെന്റ് ബഹിഷ്ക്കരിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റ് പാക്കിസ്ഥാനിൽ നടത്താനാകില്ലെങ്കിൽ പകരം യുഎഇ വേദിയാക്കണമെന്നും മറ്റൊരു വേദി അംഗീകരിക്കില്ലെന്നും പിസിബി ചെയർമാൻ നജാം സേത്ത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ (എസിസി) അറിയിച്ചു.

ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം യുഎഇയിലും മറ്റു മത്സരങ്ങൾ പാക്കിസ്ഥാനിലുമെന്ന മുൻ നിലപാടാണ് പാക്ക് ക്രിക്കറ്റ് ബോർഡ് മയപ്പെടുത്തിയത്. സെപ്റ്റംബറിൽ യുഎഇയിൽ കനത്ത ചൂടാണെന്ന ബിസിസിഐയുടെ വാദം പരിഗണിച്ചാണ് എസിസി മറ്റൊരു വേദിയായി ശ്രീലങ്കയെ പരിഗണിക്കുന്നത്.

എന്നാൽ സെപ്റ്റംബർ മാസത്തിൽ മുൻപ് യുഎഇയിൽ ബിസിസിഐ ഐപിഎൽ മത്സരങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാക്ക് ബോർഡ് വേദിമാറ്റത്തെ എതിർക്കുന്നത്. 2018, 2022 വർഷങ്ങളിൽ യുഎഇയിലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് നടന്നത്.

English Summary : If Asia cup venue change Pakistan may withdraw from tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com