മുംബൈ താരം അർജുൻ തെൻഡുല്‍ക്കറെ നായ കടിച്ചു; ലക്നൗ വിഡിയോയിൽ വെളിപ്പെടുത്തൽ
Mail This Article
മുംബൈ∙ മുംബൈ ഇന്ത്യൻസിന്റെ യുവ പേസർ അർജുൻ തെന്‍ഡുൽക്കറെ നായ കടിച്ചു. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനു മുൻപ് ലക്നൗ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വിഡിയോയിലാണ് അർജുൻ നായ കടിച്ച വിവരം പുറത്തുവിട്ടത്. ലക്നൗ താരം യുദ്ധ്‍വിര്‍ സിങ്ങിനോട് സംസാരിക്കവെയാണ് അർജുൻ കഴിഞ്ഞ ദിവസം ഒരു നായ കടിച്ചെന്നു വെളിപ്പെടുത്തിയത്.
താരത്തിന്റെ പരുക്ക് ഗൗരവമുള്ളതല്ലെന്നാണു വിവരം. യുദ്ധ്‌വിർ സിങ് അർജുനോട് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോഴായിരുന്നു നായ കടിച്ച കാര്യം അർജുൻ വെളിപ്പെടുത്തിയത്. മുംബൈ ഇന്ത്യൻസിനായി ഈ സീസണിൽ നാലു മത്സരങ്ങളിൽ കളിക്കാനിറങ്ങിയ അർജുൻ മൂന്ന് വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്.
ഐപിഎൽ 2023 സീസണിൽ മുംബൈ ഇന്ത്യൻസിന് ഇനി രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ചൊവ്വാഴ്ച ലക്നൗവിനെതിരെ വിജയിച്ചാൽ മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാകും. പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് മൂന്നാം സ്ഥാനത്തും 13 പോയിന്റുള്ള ലക്നൗ നാലാമതുമാണ്.
English Summary: Arjun Tendulkar Bitten By Dog Ahead Of LSG Clash