ADVERTISEMENT

ന്യൂഡൽഹി∙ പ്ലേ ഓഫിലേക്ക് കടുത്ത പോരാട്ടം നടക്കവേ ഐപിഎൽ ആരാധകരെല്ലാം ആവേശത്തിലാണ്. ഇന്ത്യൻ ആരാധകർ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ മാർച്ച് 31ന് ഐപിഎൽ സീസൺ ആരംഭിച്ചതുമുതൽ ടെലിവിഷന് മുന്നിലാണ്. പ്രിയപ്പെട്ട താരങ്ങൾക്കും ഇഷ്ടപ്പെട്ട ടീമുകൾക്കും വേണ്ടി അവർ ആവേശത്തോടെ ജയ് വിളിക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ ഏറ്റവും ട്രെൻഡിങ്ങായുള്ള കായിക ഇനങ്ങളിൽ ഒന്നായി ഐപിഎൽ മാറിയതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. 

പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്‍റിലെത്തിയതോടെ സൗജദി പ്രോ ലീഗുകളും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി തുടങ്ങി. അടുത്തിടെ നടന്ന പഠനം പ്രകാരം സമൂഹമാധ്യമങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഏഷ്യൻ കായിക ടീമുകളിൽ അഞ്ചിൽ നാലും ഐപിഎൽ ടീമുകളാണ്. അതിൽതന്നെ മൂന്നെണ്ണം റൊണാൾഡോയേക്കാൾ ജനപ്രിയവും. 

ഡിപോർടസ്, ഫിയാൻസാസ് എന്നിവർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ഏപ്രിലിൽ ട്വിറ്ററിൽ ഏറ്റവും ട്രൻഡിങ്ങായ കായിക ടീം മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ആണ്. 9.97 ദശലക്ഷം പ്രതികരണങ്ങളാണ് ഉണ്ടായത്. തൊട്ടുപിന്നിലുള്ളത് വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്. 4.85 ദശലക്ഷം ഇന്ററാക്ഷൻസാണ് ലഭിച്ചത്. മൂന്നാമതാകട്ടെ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും. 3.55 ദശലക്ഷം ഇന്ററാക്ഷൻസാണ് സഞ്ജുവിന്റെ രാജസ്ഥാന് ലഭിച്ചത്. നാലാം സ്ഥാനത്താണ് റൊണാൾഡോയുടെ അൽ നസ്റി ടീമിനുള്ളത്. ഇത് 3.5 ദശലക്ഷമാണ്. അഞ്ചാം സ്ഥാനത്തുള്ളത് രോഹിത് ശർമ നായകനായ മുംബൈ ഇന്ത്യൻസാണ്. 2.31 ദശലക്ഷം ആളുകളാണ് ഇതിൽ പ്രതികരണങ്ങൾ നടത്തിയിട്ടുള്ളത്. 

റൊണാൾഡോ എത്തിയതിനു ശേഷമാണ് സൗദി ക്ലബ്ബിന് പുന്തുണയേറിയത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ റൊണാൾഡോയെ പൊലും പിന്തള്ളി ധോണിയുടെയും കോലിയുടെയും സഞ്ജുവിന്റെയും ടീമുകൾ നടത്തിയ കുതിപ്പ് ഐപിഎലിന് ലഭിക്കുന്ന സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. 

English Summary: MS Dhoni, Virat Kohli defeat Al Nassr’s Cristiano Ronaldo in this field! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT