ADVERTISEMENT

ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെ നാലു വിക്കറ്റുകള്‍ക്കു തോൽപിച്ചെങ്കിലും പ്ലേ ഓഫിലെത്തുമോ, ഇല്ലയോ എന്നറിയാൻ രാജസ്ഥാൻ റോയല്‍സിന് ഇനിയും കാത്തിരിക്കണം. പഞ്ചാബ് ഉയര്‍ത്തിയ 188 റൺസ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറുകളിൽ‌ രാജസ്ഥാൻ റോയൽസ് മറികടന്നു.

വിജയലക്ഷ്യത്തിലേക്ക് 18.3 ഓവറിൽ എത്തിയിരുന്നെങ്കിൽ രാജസ്ഥാന് നെറ്റ് റൺറേറ്റിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ പിന്നിലാക്കാമായിരുന്നു. ജയിച്ചെങ്കിലും അടുത്ത മത്സരത്തിൽ മുംബൈ, ബാംഗ്ലൂർ ടീമുകൾ തോൽക്കുകയും ബാംഗ്ലൂരിന്റെ തോൽവി വൻ മാർജിനിൽ ആവുകയും ചെയ്താൽ മാത്രമേ രാജസ്ഥാന് പ്ലേഓഫിൽ സാധിക്കൂ.

പതിഞ്ഞ താളത്തിലായിരുന്ന പഞ്ചാബിന്റെ ബാറ്റിങ് ‘വേറെ ലെവലിലേക്ക്’ എത്തിയത് സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ എറിഞ്ഞ 19–ാം ഓവറിലായിരുന്നു. 18 ഓവറുകൾ മത്സരം പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്. 19–ാം ഓവർ എറിയാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസൺ പന്തേൽപിച്ചത് യുസ്‍വേന്ദ്ര ചെഹലിനെ. അവസരം മുതലെടുത്ത് ഷാറൂഖ് ഖാനും സാം കറനും തുടര്‍ച്ചയായി പന്തുകൾ ബൗണ്ടറി കടത്തി. ചെഹലിന്റെ ആദ്യപന്തു തന്നെ മിഡ്‍വിക്കറ്റിലൂടെ ഫോറടിച്ചത് ഷാറൂഖ് ഖാനായിരുന്നു. അടുത്ത പന്ത് ഇന്ത്യൻ താരം സിക്സർ പറത്തി.

പിന്നാലെ ചെഹലിന്റെ വക വൈഡ്. മൂന്നാം പന്തിൽ സിംഗിൾ. നാലും അഞ്ചും പന്തുകൾ സാം കറൻ സിക്സറുകള്‍ പറത്തിവിട്ടപ്പോൾ ആറാം പന്തിൽ കറന്റെ വക തന്നെ ഫോറുമെത്തി. ഇതോടെ ഈ ഓവറിൽ പിറന്നത് 28 റൺസ്. നാല് ഓവറുകൾ പന്തെറിഞ്ഞ ചെഹല്‍ വിക്കറ്റുകളൊന്നും നേടിയില്ലെങ്കിലും ആദ്യ മൂന്ന് ഓവറുകളിൽ അധികം റൺസ് വഴങ്ങിയിരുന്നില്ല. നാലാം ഓവറോടെ ചെഹൽ വഴങ്ങിയ റൺസ് 40 ആയി. ട്രെന്റ് ബോൾട്ട് എറിഞ്ഞ 20–ാം ഓവറിൽ 18 റൺസും അടിച്ചെടുത്തതോടെയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെന്ന നിലയിലേക്ക് പഞ്ചാബ് എത്തിയത്.

English Summary: Chahal's 19th over make impact in game against Punjab Kings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com