ADVERTISEMENT

ധരംശാല∙ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ നാലു വിക്കറ്റുകള്‍ക്കു കീഴടക്കിയ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് സാധ്യമോ, അല്ലയോ എന്നറിയാൻ കാത്തിരിക്കുകയാണ്. പഞ്ചാബ് ഉയര്‍ത്തിയ 188 റൺസ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറുകളിൽ‌ രാജസ്ഥാൻ റോയൽസ് മറികടന്നു. പോയിന്റു പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാന് 14 മത്സരങ്ങളിൽനിന്ന് 14 പോയിന്റാണുള്ളത്.

അടുത്ത മത്സരത്തിൽ മുംബൈ, ബാംഗ്ലൂർ ടീമുകൾ തോൽക്കുകയും ബാംഗ്ലൂരിന്റെ തോൽവി വൻ മാർജിനിൽ ആവുകയും ചെയ്താൽ മാത്രമേ രാജസ്ഥാന് പ്ലേഓഫിൽ കയറാൻ സാധിക്കൂ. പ്ലേ ഓഫ് പ്രവേശനത്തിൽ നേരിയ പ്രതീക്ഷ മാത്രമാണുള്ളതെങ്കിലും ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ താരങ്ങൾ. രാജസ്ഥാൻ ക്യാംപിന്റെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന രീതിയിൽ ഒരു ഇൻസ്റ്റഗ്രാം കുറിപ്പും ക്യാപ്റ്റൻ സഞ്ജു സാംസൺ വെള്ളിയാഴ്ച ആരാധകർക്കായി പങ്കുവച്ചു.

‘യുസി, ജോസേട്ട കുറച്ചുനേരം ഇരുന്നു നോക്കാം, ചെലപ്പോ ബിരിയാണി കിട്ടിയാലോ?’ എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. വണ്‍മാൻ ഷോ എന്ന മലയാളം സിനിമയിൽ സലീം കുമാറിന്റെ ഹിറ്റ് ഡയലോഗ് കടമെടുത്തായിരുന്നു സഞ്ജുവിന്റെ വാക്കുകൾ. എന്നാൽ ‘ബിരിയാണിയില്ല, ഡക്ക് പാൻകേക്ക്’ ആണെന്നായിരുന്നു ജോസ് ബട്‍ലറുടെ മറുപടി. 2023 സീസണിൽ ഇതുവരെ അഞ്ചു വട്ടം പൂജ്യത്തിനു പുറത്തായതു ചൂണ്ടിക്കാട്ടിയായിരുന്നു ബട്‍ലറുടെ പ്രതികരണം.

English Summary: 'Chelapo Biriyani kittiyalo': Sanju Samson about Royals' playoff chances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com