ADVERTISEMENT

ഇസ്‍ലാമബാദ്∙ ഏകദിന ലോകകപ്പ് കളിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്കു പോകാന്‍ അനുവദിക്കണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഇന്ത്യയിൽനിന്നു ലോകകപ്പ് ട്രോഫിയുമായി പാക്കിസ്ഥാനിൽ തിരിച്ചെത്താൻ സാധിച്ചാൽ അത് ബിസിസിഐയുടെ മുഖത്തേക്കുള്ള കനത്ത അടിയായിരിക്കുമെന്നും അഫ്രീദി പ്രതികരിച്ചു. പാക്കിസ്ഥാന്‍ ആതിഥേയരാകുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ കളിച്ചില്ലെങ്കിൽ, ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് ഭീഷണി മുഴക്കിയിരുന്നു.

‘‘ഇന്ത്യയിലേക്കു പോകില്ലെന്ന് എന്തുകൊണ്ടാണ് പാക്കിസ്ഥാൻ ബോർഡ് പറയുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഒരു രാജ്യാന്തര ടൂർണമെന്റ് നടക്കുമ്പോൾ അതിനെ പോസിറ്റീവായി എടുക്കുകയാണു വേണ്ടത്. പാക്കിസ്ഥാൻ ഇന്ത്യയിൽ പോയി ലോകകപ്പ് കളിക്കണം. അവരോടു ട്രോഫി വിജയിച്ചു വരാൻ പറയുക. ഈ രാജ്യം മുഴുവൻ അവരോടൊപ്പമുണ്ട്. അത് പാക്കിസ്ഥാന്റെ വലിയ വിജയം മാത്രമല്ല, ബിസിസിഐയ്ക്കുള്ള അടി കൂടിയാണ്.’’– ഷാഹിദ് അഫ്രീദി ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞു.

‘‘ലോകകപ്പ് ട്രോഫിയുമായി പാക്കിസ്ഥാനിൽ തിരിച്ചെത്തി, അവർക്ക് വ്യക്തമായ സന്ദേശം നൽകാൻ സാധിക്കണം. എവിടേക്കും പോയി കളി ജയിക്കാൻ പാക്കിസ്ഥാനു സാധിക്കുമെന്നു കാണിച്ചുകൊടുക്കണം.’’– അഫ്രീദി ആവശ്യപ്പെട്ടു. 2012ലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനം പരമ്പര കളിച്ചിട്ടുള്ളത്. 2016 ട്വന്റി20 ലോകകപ്പ് കളിക്കാൻ പാക്കിസ്ഥാൻ ടീം ഇന്ത്യയിലെത്തിയിരുന്നു. ഷാഹിദ് അഫ്രീദിയായിരുന്നു അന്ന് പാക്കിസ്ഥാൻ ക്യാപ്റ്റന്‍.

English Summary: Shahid Afridi gives PCB strong message on travelling to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com